ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 94,372 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 1,114 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 47,54,357 ആയി ഉയർന്നു.ഇതിൽ 9,73,175 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 37,02,596 പേർക്ക് രോഗം ഭേദമായി.
78,586 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ആകെ മരിച്ചത്. 5.62 കോടി സാമ്പിളുകൾ ടെസ്റ്റ് ചെയ്തുവെന്നും ഐ.സി.എം.ആർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 10,71,702 സാമ്പിളുകൾ പരിശോധിച്ചു.