Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right93 ശതമാനം...

93 ശതമാനം ബലാത്സംഗക്കേസുകളിലും പ്രതികൾ ഇരയുമായി ബന്ധമുള്ളവർ

text_fields
bookmark_border
93 ശതമാനം ബലാത്സംഗക്കേസുകളിലും പ്രതികൾ ഇരയുമായി ബന്ധമുള്ളവർ
cancel

ന്യൂഡൽഹി: സ്​ത്രീകൾ ഏറ്റവും കൂടുതൽ അക്രമങ്ങൾക്ക്​ ഇരയാകുന്നത്​ അട​ുത്ത പരിചയമുള്ളവരിൽ നിന്നെന്ന്​ ​റിപ്പേ ാർട്ട്​. 93 ശതമാനം ബലാത്സംഗക്കേസുകളിലും പ്രതികൾ ഇരയുമായി പരിചയമുള്ള വ്യക്തികളാണെന്ന്​ നാഷണൽ ക്രൈം റെക്കോർഡ് ​സ്​​​ ബ്യൂറോ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2017ൽ രാജ്യത്ത്​ 32,557 ബലാത്സംഗക്കേസുകളാണ്​ ഫയൽ ചെയ്യപ്പെട്ടത ്​. ഇതിൽ 93.1% കേസുകളിലും ഇരയുമായി പരിചയമുള്ളവരാണ് പ്രതികൾ​.

30,299 ​ബലാത്സംഗ കേസുകളിലെ 3,155 എണ്ണത്തിലും പ്രതികൾ കുടുംബത്തിൽ നിന്നുള്ളവരാണ്​. 16,591കേസുകളിൽ കുടുംബ സുഹൃത്തുക്കൾ, സഹപ്രവർത്തകർ, അയൽവാസി, അടുത്ത്​ പരിചയമുള്ളവർ എന്നിവരാണ്​ പ്രതി ചേർക്കപ്പെട്ടത്​. 10,553 കേസുകളിൽ സുഹൃത്തുക്കൾ, ഓൺലൈൻ സുഹൃത്തുക്കൾ, ഒപ്പം കഴിയുന്ന പങ്കാളി, ബന്ധം വേർപെടുത്തി കഴിയുന്ന ഭർത്താവ്​ എന്നിവരാണ്​ പ്രതിസ്ഥാനത്ത്​.

2017ൽ മധ്യപ്രദേശിലാണ്​ ഏറ്റവും കൂടുതൽ ബലാത്സംഗക്കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​. രജിസ്​റ്റർ ചെയ്​ത 5,562 കേസുകളിൽ 97.5 ശതമാനത്തിലും ഇരയുമായി പരിചയമുള്ളവരാണ് പ്രതികൾ​. രാജസ്ഥാനിൽ 3,305 കേസുകളിൽ 87.9 ശതമാനത്തിലും പരിചയക്കാർ പ്രതിചേർക്കപ്പെട്ടിരിക്കുന്നു.

മഹാരാഷ്​ട്രയിൽ രജിസ്​റ്റർ ചെയ്​ത ബലാത്സംഗക്കേസുകളിൽ 98.1 ശതമാനത്തിലും പ്രതികൾ സുഹൃത്തുക്കളോ ബന്ധുക്കളോ ആണ്​. മണിപ്പൂരിൽ നിന്ന്​ ഇത്തരത്തിലുള്ള 40 കേസുകളാണ്​ രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​. 2015 ലെ കണക്കുകളുമായി താരതമ്യപ്പെടുത്തു​േമ്പാൾ അടുത്ത ബന്ധുക്കളിൽ നിന്ന്​ സ്​ത്രീകൾ ലൈംഗികപീഡനത്തിന്​ ഇരയാകുന്ന കേസുകൾ കുറഞ്ഞിട്ടുണ്ടെന്നും നാഷണൽ ക്രൈം റെക്കോർഡ്സ്​​ ബ്യൂറോയുടെ റിപ്പോർട്ടിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsRape Casevictimindia newsStrangers
News Summary - 93% Rapes Committed by Persons Known to the Victim - India news
Next Story