Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതബ്​ലീഗ്​ പരിപാടിയിൽ...

തബ്​ലീഗ്​ പരിപാടിയിൽ പ​​ങ്കെടുത്ത 9000 പേരെ തിരിച്ചറിഞ്ഞതായി കേന്ദ്രം

text_fields
bookmark_border
തബ്​ലീഗ്​ പരിപാടിയിൽ പ​​ങ്കെടുത്ത 9000 പേരെ തിരിച്ചറിഞ്ഞതായി കേന്ദ്രം
cancel

ന്യൂഡൽഹി: കോവിഡ്​ വ്യാപനം സംശയിക്കുന്ന ഡൽഹി നിസാമുദ്ദീനിലെ മതചടങ്ങിൽ പ​​​​​െങ്കടുത്ത 7,688 ഇന്ത്യാക്കാരെയും 1, 306 വിദേശികളെയും തിരിച്ചറിഞ്ഞതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിസാമുദ്ദീനിലെ തബ്​ലിഗ്​ ജമാഅത്ത്​ ആസ്​ഥാനമായ മർകസിൽ മാർച്ച്​ മാസം നടന്ന പരിപാടികളിൽ പ​​​െങ്കടുത്ത നിരവധി പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ച സാഹചര്യത്തിലാണ ്​ മുഴുവൻ പേരെയും തിരിച്ചറിയാനുള്ള നീക്കം ശക്​തിപ്പെടുത്തിയത്​.

23 സംസ്​ഥാനങ്ങളിലും മൂന്ന്​ കേന്ദ്ര ഭരണപ ്രദേശങ്ങളിലും നടത്തിയ അന്വേഷണങ്ങളിലൂടെയാണ്​ ഇത്രയും പേരെ തിരിച്ചറിയാനായത്​. ബുധനാഴ്​ച കേന്ദ്ര ആഭ്യന്തര മ​ന്ത്രാലയത്തിന്​ ലഭിച്ച വിവരം അനുസരിച്ച്​ 1,051 ആളുകൾ സമൂഹ സമ്പർക്കം ഒഴിവാക്കി നിരീക്ഷണത്തിലാണ്​. പരിപാടികളിൽ പ​െങ്കടുത്ത മുഴുവൻ ആളുകളെയും അവരുമായി ബന്ധപ്പെട്ടവരെയും കണ്ടെത്താനുള്ള ദൗത്യം തുടരുകയാണെന്നാണ്​ ആഭ്യന്തര മന്ത്രാലയം നൽകുന്ന സൂചന.

മർകസിലെ പരിപാടികളുമായി ബന്ധപ്പെട്ട 400ഒാളം ആളുകൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ടെന്നാണ്​ ഇതുവരെയുള്ള കണക്ക്​. മർകസിലെ പരിപാടികളിൽ പ​െങ്കടുത്ത തമിഴ്​നാട്ടിൽ നിന്നുള്ള 190 പേർ​ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. ആന്ധ്രയിൽ നിന്ന്​ 71, ഡൽഹിയിൽ നിന്ന്​ 53, തെലുങ്കാനയിൽ നിന്ന്​ 28, അസമിൽ നിന്ന്​ 13, മഹാരാഷ്​ട്രയിൽ നിന്ന്​ 12, അന്തമാനിൽ നിന്ന്​ 10, ജമ്മു കാശ്​മീരിൽ നിന്ന്​ 6, ഗുജറാത്തിൽ നിന്നും പു​തുച്ചേരിയിൽ നിന്നും രണ്ട്​ പേർക്ക്​ വീതവും ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​.

വിദേശങ്ങളിൽ നിന്നടക്കം ആയിരക്കണക്കിന്​ ആളുകൾ കഴിഞ്ഞ മാസം നിസാമുദ്ദീനിലെ മർകസ്​ സന്ദർശിക്കുകയും അവിടെ പരിപാടികൾക്കായി ദിവസങ്ങളോളം താമസിക്കുകയും ചെയ്​തിട്ടുണ്ടെന്നാണ്​ ആഭ്യന്തരമന്ത്രാലയം കരുതുന്നത്​.

മുൻകൂട്ടി നിശ്ചയിച്ചത്​ പ്രകാരം മർകസിൽ പരിപാടികൾ നടക്കാറുണ്ടെന്നും പെ​െട്ടന്നുണ്ടായ ​ലോക്​ഡൗണിൽ തിരിച്ച്​ പോകാൻ വാഹനം ലഭിക്കാതെ കുറച്ചാളുകൾ കുടുങ്ങി പോകുകയും ആയിരുന്നെന്നാണ്​ മർകസ്​ അധികൃതർ പറയുന്നത്​. സാഹചര്യം യഥാസമയം അധികൃതരെ ബോധ്യപ്പെടുത്തിയിരുന്നെന്നും മർകസ്​ അധികൃതർ പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:markazindia newsNizamuddincorona viruscorona outbreakTablighi Jamaattablig
News Summary - 9000 identified on nizamuddin case
Next Story