ത്രിപുരയിൽ 90കാരിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ടുപേർ ഒളിവിൽ
text_fieldsഅഗർത്തല: ത്രിപുരയിൽ 90കാരിയെ കൂട്ടബലാത്സംഗം ചെയ്തു. വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. കഞ്ചൻപുർ സബ്ഡിവിഷനിൽ ബാർഹൽദി ഗ്രാമത്തിൽ ഒക്ടോബർ 24നാണ് സംഭവം. ബന്ധുക്കൾ വിവരം അറിഞ്ഞതോടെ ഒക്ടോബർ 29ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഗ്രാമത്തിലെ വീട്ടിൽ ഒറ്റക്ക് താമസിക്കുകയായിരുന്നു വൃദ്ധ. വൃദ്ധയെ അടുത്തറിയാവുന്നവർ തന്നെയാണ് ബലാത്സംഗം ചെയ്തിരിക്കുന്നത്. ഇതിലൊരാൾ വൃദ്ധയെ മുത്തശ്ശിയെന്നാണ് വിളിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
വീടിെൻറ വാതിൽ തകർത്ത് രാത്രിയിൽ അതിക്രമിച്ചു കയറിയ പ്രതികൾ വൃദ്ധയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് വൃദ്ധക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിരുന്നു. പൊലീസ് പരാതി നൽകിയിരുന്നില്ല. സംഭവത്തെക്കുറിച്ച് ബന്ധുക്കൾ അറിഞ്ഞതോടെ പരാതി നൽകുകയായിരുന്നു.
പൊലീസ് വൃദ്ധയെ ആശുപത്രിയിലെത്തിച്ചശേഷം മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പ്രതികൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

