Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right90 ശതമാനം കർഷകരും സമരം...

90 ശതമാനം കർഷകരും സമരം തുടരുന്നതിനെ അനുകൂലിക്കുന്നില്ലെന്ന്​ ബാർ കൗൺസിൽ ചെയർമാൻ

text_fields
bookmark_border
90 ശതമാനം കർഷകരും സമരം തുടരുന്നതിനെ അനുകൂലിക്കുന്നില്ലെന്ന്​ ബാർ കൗൺസിൽ ചെയർമാൻ
cancel

ന്യൂഡൽഹി: രാജ്യത്തെ 90 ശതമാനം കർഷകരും ഡൽഹിയിൽ നടക്കുന്ന സമരം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന്​ ബാർ കൗൺസിൽ ചെയർമാൻ മനാൻ കുമാർ മിശ്ര. സമാധാനം ആഗ്രഹിക്കുന്ന 90 ശതമാനം കർഷകരും സുപ്രീംകോടതി വിധിക്ക്​ ശേഷം പ്രതിഷേധം തുടരാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ നിക്ഷിപ്​ത രാഷ്​ട്രീയതാൽപര്യമുള്ളവരാണ്​ പ്രതിഷേധങ്ങൾക്ക്​ പിന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന്​ കാർഷിക നിയമങ്ങളും സ്​റ്റേ ചെയ്​തുള്ള സുപ്രീംകോടതി വിധി ചരിത്രപരമാണ്​. വിധിയുടെ അടിസ്ഥാനത്തിൽ കർഷകർ പ്രതിഷേധം നിർത്തുകയാണ്​ വേണ്ടത്​. സുപ്രീംകോടതി വിധിക്കെതിരായ ചില രാഷ്​ട്രീയ നേതാക്കളുടെ പ്രസ്​താവനകൾ നമ്മുടെ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം വ്യക്​തമാക്കി. നിലവിലെ സാഹചര്യത്തിൽ പൗരൻമാർ നിശബ്​ദത ഉപക്ഷേിച്ച്​ രാജ്യത്തെ രക്ഷിക്കാനായി മുന്നോട്ട്​ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കർഷക സമരത്തിൽ സുപ്രീംകോടതിയുടെ വിധി പുറത്ത്​ വന്നതിന്​ ശേഷം പലരും അതിനെ മാധ്യമങ്ങളിലൂടെ വിമർ​ശിച്ചു. എന്നാൽ, വിധിയിൽ ആക്ഷേപമുണ്ടെങ്കിൽ സുപ്രീംകോടതിയെ തന്നെ സമീപിക്കുകയാണ്​ വേണ്ടത്​. പക്ഷേ ചിലർക്ക്​ പ്രശ്​നങ്ങൾ പരിഹരിക്കുകയല്ല വേണ്ടത്​. അതിൽ നിന്നും രാഷ്​ട്രീയ നേട്ടം ഉണ്ടാക്കുകയാണ്​ അവരുടെ ലക്ഷ്യമെന്നും ബാർ കൗൺസിൽ ചെയർമാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bar council
News Summary - 90% Of Peaceful Farmers Not In Favour Of Continuance Of Agitation; Prudent Citizens Should Appreciate SC Order : BCI Chairman
Next Story