Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചെന്നൈ...

ചെന്നൈ വിമാത്താവളത്തിൽനിന്നും റദ്ദാക്കിയത്​ 90 ൽ അധികം സർവിസുകൾ

text_fields
bookmark_border
ചെന്നൈ വിമാത്താവളത്തിൽനിന്നും റദ്ദാക്കിയത്​ 90 ൽ അധികം സർവിസുകൾ
cancel

ചെന്നൈ: രാജ്യത്ത്​ കൊറോണ വൈറസ്​ ബാധിതരുടെ എണ്ണം കൂടുന്നതും കർശന യാത്ര വിലക്ക്​ ഏർപ്പെടുത്തിയതും കാരണം ചെന ്നൈ അന്താരാഷ്​ട്ര വിമാനത്താവളത്തിൽനിന്നുള്ള നിരവധി വിമാന സർവിസുകൾ റദ്ദാക്കി. മാർച്ച്​ 11 വരെ 90ൽ അധികം സർവിസ​ുകളാണ്​ റദ്ദാക്കിയത്​.

സിംഗപ്പൂർ എയർലൈൻസ്​, ഇൻഡിഗോ, ശ്രീലങ്കൻ എയർലൈൻസ്​, എയർ ഇന്ത്യ, കതായ്​ പസഫിക്​, ക​ുവൈത്ത്​ എയർലൈൻസ്​, ലുഫ്​താൻസ​ എന്നീ കമ്പനികളുടെ വിമാന സർവിസുകളാണ്​ റദ്ദാക്കിയത്​. ദുബൈ, കൊളംബോ, സിംഗപ്പൂർ, കുവൈത്ത്​ എന്നീ പ്രധാന സ്​ഥലങ്ങളിലേക്കുള്ള ​വിമാന സർവിസുകൾ ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കിയതായി​ എയർപോർട്ട്​ അതോറിറ്റി ഓഫ്​ ഇന്ത്യ ​അധികൃതർ അറിയിച്ചു.

കോവിഡ്​ 19 ബാധയെ തുടർന്നുണ്ടായ പ്രതിസന്ധിയെ തുടർന്നാണ്​​ സർവിസുകൾ റദ്ദാക്കിയതെന്ന്​ ചില കമ്പനികൾ അറിയിച്ചു. എന്നാൽ ചില കമ്പനികൾ സാ​ങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ സർവിസ്​ റദ്ദാക്കുന്നത്​. വിമാനമാർഗം സഞ്ചരിക്കുന്നവരുടെ എണ്ണം കുറഞ്ഞതായും അധികൃതർ അറിയിച്ചു.

നിലവിൽ വിമാനങ്ങളുടെ പകുതിപോലും സീറ്റുകൾ ബുക്ക്​ ചെയ്യാതെ ഒഴിഞ്ഞുകിടക്കുകയാണ്​. അതിനാൽ സർവിസ്​ നടത്തിയാൽ അധിക ചെലവ്​ വരുമെന്നതിനാലാണ്​ സർവിസ്​​ റദ്ദാക്കുന്നതെന്നും അധികൃതർ പറയുന്നു.

രാജ്യത്തെ 500ൽ അധികം അന്താരാഷ്​ട്ര, ആഭ്യന്തര വിമാന സർവിസുകളാണ് റദ്ദാക്കിയത്​. ഏകദേശം 33,000 യാത്രക്കാർ ദിനംപ്രതി ചെന്നൈ വിമാനത്താവളത്തെ ആശ്രയിക്കാറുണ്ടായിരുന്നു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightsmalayalam newsindia newsChennai airportcorona virus
News Summary - 90 flights cancelled at Chennai airport in 11 days -India news
Next Story