Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമ്പത് വയസ്സുകാരി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; പ്രഥമശുശ്രൂഷ ലഭിച്ചില്ലെന്ന് കുടുംബം

text_fields
bookmark_border
ഒമ്പത് വയസ്സുകാരി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; പ്രഥമശുശ്രൂഷ ലഭിച്ചില്ലെന്ന് കുടുംബം
cancel

ന്യൂഡൽഹി: സ്കൂളിലെ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം. ഡൽഹി മയൂർ വിഹാറിലെ ‘ലവ്‍ലി ഹെറിറ്റേജ് സ്കൂളി’ലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. കായിക പരിശീലനത്തിന് ശേഷം ക്ലാസ് മുറിയിലെത്തിയ കുട്ടി അധ്യാപികയുടെ സമീപത്ത് വെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിക്ക് ഹൃദയാഘാതമുണ്ടായെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.

അതേസമയം, കുട്ടിക്ക് കൃത്യസമയത്ത് പ്രഥമശുശ്രൂഷ നൽകിയില്ലെന്ന് കുടുംബം ആരോപിച്ചു. കുട്ടി കുഴഞ്ഞുവീണ ഉടൻ സി.പി.ആർ അടക്കമുള്ള അടിയന്തര സഹായങ്ങൾ നൽകിയില്ലെന്നും സ്കൂളിൽ ആവശ്യമായ ചികിത്സാ സൗകര്യങ്ങളുണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ സംഭവസ്ഥലത്ത് വെച്ചുതന്നെ പ്രാഥമിക നടപടികൾ സ്വീകരിക്കുകയും കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെന്നാണ് സ്കൂൾ അധികൃതർ പറയുന്നത് കൂടാതെ സ്കൂളിൽ നഴ്സിന്റെ സേവനം ലഭ്യമായിരുന്നുവെന്ന് പ്രിൻസിപ്പലും വ്യക്തമാക്കി.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്കൂളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, അധ്യാപകരിൽ നിന്നും ജീവനക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷമേ കൃത്യമായ മരണകാരണം വ്യക്തമാകൂ.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സ്കൂളുകളിലെ പ്രഥമശുശ്രൂഷാ സംവിധാനങ്ങൾ എത്രത്തോളം നിർണായകമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. ക്ലാസ് മുറികളിലോ കളിസ്ഥലങ്ങളിലോ വെച്ച് അടിയന്തര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, ആശുപത്രിയിൽ എത്തിക്കുന്നതുവരെയുള്ള സമയത്ത് നൽകുന്ന ജീവൻരക്ഷാ സഹായത്തിന് ഒരു വ്യക്തിയുടെ ജീവന്റെ വിലയുണ്ട്. കുഴഞ്ഞുവീഴുന്ന വ്യക്തിക്ക് ശ്വാസമോ ഹൃദയമിടിപ്പോ നിലച്ചാൽ, പരിശീലനം ലഭിച്ചവർ നൽകുന്ന സി.പി.ആർ ജീവൻ നിലനിർത്താൻ സഹായിക്കും. അതിനാൽ എല്ലാ സ്കൂളുകളിലും പരിശീലനം ലഭിച്ച ജീവനക്കാരെയും പ്രഥമശുശ്രൂഷാ കിറ്റുകളും അടിയന്തര ചികിത്സാ സംവിധാനങ്ങളും ഉറപ്പാക്കേണ്ടതുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 9-Year-Old Girl Dies After Collapsing in Delhi School; Family Alleges Delay in Medical Aid
Next Story