You are here

ആയുധശേഷി വർധനക്ക്​  9.35 ലക്ഷം  കോടിയുടെ പദ്ധതിയുമായി ഇന്ത്യ 

  • നി​ർ​മി​ത ബു​ദ്ധി​യു​പ​യോ​ഗി​ച്ചു​ള്ള ആ​യു​ധ​ങ്ങ​ൾ​ക്കാ​യി​രി​ക്കും മു​ൻ​ഗ​ണ​ന 

10:42 AM
11/09/2019
(photo for representation)
ന്യൂ​ഡ​ൽ​ഹി: സൈ​ന്യ​ത്തി​​െൻറ ആ​യു​ധ​ശേ​ഷി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഇ​ന്ത്യ 9,34,752 കോ​ടി (130 ബി​ല്യ​ൺ അ​മേ​രി​ക്ക​ൻ ഡോ​ള​ർ )ചെ​ല​വ​ഴി​ക്കാ​നൊ​രു​ങ്ങു​ന്നു. അ​ടു​ത്ത അ​ഞ്ചു മു​ത​ൽ ഏ​ഴു വ​ർ​ഷ​ത്തി​നു​ള്ളി​ൽ സൈ​ന്യ​ത്തി​​െൻറ പ​ക്ക​ലു​ള്ള ആ​യു​ധ​ങ്ങ​ൾ ആ​ധു​നി​ക​വ​ത്​​ക​രി​ക്കാ​നും ശ​ത്രു​രാ​ജ്യ​ങ്ങ​ളോ​ട്​ എ​തി​രി​ടാ​നു​ള്ള ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നു​മാ​ണ്​ പ​ദ്ധ​തി​യെ​ന്ന്​ സൈ​നി​ക​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

മി​സൈ​ലു​ക​ൾ, യു​ദ്ധ​വി​മാ​ന​ങ്ങ​ൾ, മു​ങ്ങി​ക്ക​പ്പ​ലു​ക​ൾ, യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ, ഡ്രോ​ണു​ക​ൾ, റ​ഡാ​ർ​പോ​ലു​ള്ള നി​രീ​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ ഈ ​തു​ക​യു​പ​യോ​ഗി​ച്ച്​ പു​തി​യ​താ​യി വാ​ങ്ങു​ക​യും ആ​ധു​നി​ക​വ​ത്​​ക​രി​ക്കു​ക​യും ചെ​യ്യു​ക. നി​ർ​മി​ത ബു​ദ്ധി​യു​പ​യോ​ഗി​ച്ചു​ള്ള ആ​യു​ധ​ങ്ങ​ൾ​ക്കാ​യി​രി​ക്കും ഇ​വ​യി​ൽ മു​ൻ​ഗ​ണ​ന.

ക​ഴി​ഞ്ഞ ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര മൊ​ത്ത ഉ​ത്​​പാ​ദ​ന​ത്തി​ന​നു​സൃ​ത​മാ​യാ​ണ്​ ഇ​ന്ത്യ അ​തി​​െൻറ പ്ര​തി​രോ​ധ ബ​ജ​റ്റ്​ രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്. അ​തേ​സ​മ​യം, അ​യ​ൽ​രാ​ജ്യ​മാ​യ ചൈ​ന സ​മീ​പ​കാ​ല​ത്താ​യി ആ​യു​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ തു​ക വ​ക​യി​രു​ത്തി​വ​രു​ക​യാ​ണ്.

ഇ​ന്ത്യ​യു​ടെ ക​ര-​വ്യോ​മ-​നാ​വി​ക സേ​ന​ക​ൾ​ക്ക്​ മൊ​ത്ത​ത്തി​ലാ​ണ്​ ഈ ​തു​ക വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.
Loading...
COMMENTS