Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണിപ്പൂരിൽ സ്കൂൾ ബസ് മറിഞ്ഞ് ഒൻപത് മരണം

text_fields
bookmark_border
മണിപ്പൂരിൽ സ്കൂൾ ബസ് മറിഞ്ഞ് ഒൻപത് മരണം
cancel

ഗുവാഹത്തി: മണിപ്പൂരിൽ സ്കൂൾ ബസ് മറിഞ്ഞ് എട്ട് കുട്ടികൾ ഉൾപ്പടെ ഒൻപത് പേർ മരിച്ചു. നോനി ജില്ലയിൽ ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം. മരിച്ചവരിൽ സ്കൂൾ വാർഡനും ഉൾപ്പെടുന്നു. അപകടത്തിൽ 35 ലധികം വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടേയും നില ഗുരുതരമാണ്.

രണ്ട് ബസുകളിലായി പഠനയാത്രക്ക് പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. പെൺകുട്ടികളുമായി സഞ്ചരിച്ച ബസ് വളവ് തിരിയുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. കുട്ടികളിൽ അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

പരിക്കേറ്റ വിദ്യാർഥികളും അധ്യാപകരും ഇംഫാലിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും സംസ്ഥാന സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 9 Killed, Several Critical As School Bus Overturns In Manipur
Next Story