Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂടൽമഞ്ഞ്: ബത്തിൻഡയിൽ ട്രക്ക് ഇടിച്ച് ഒമ്പതുപേർ മരിച്ചു
text_fieldsbookmark_border
ചണ്ഡിഗഡ്: പഞ്ചാബിലെ ബത്തിൻഡയിൽ ട്രക്ക് ഇടിച്ച് ഒമ്പതുപേർ മരിച്ചു. കനത്ത മൂടൽ മഞ്ഞു മൂലം റോഡിലെ ദൃശ്യപരിധി കുറഞ്ഞതാണ് അപകടത്തിനു കാരണം.
ബുധനാഴ്ച പുലർച്ചെ ബത്തിൻഡ-രാംപുര ഫുൽ റോഡിലാണ് അപകടമുണ്ടായത്. മൂടൽമഞ്ഞുമൂലം കാർ ബസിനു പിറകിലിടിച്ചുണ്ടായ അപകട സ്ഥലത്ത് കൂടി നിൽക്കുകയായിരുന്ന ആളുകൾക്ക് നേരെ ട്രക്ക് പാഞ്ഞു കയറുകയായിരുന്നു.
ബേക്ക് ഡൗണായ കാറിനു ചുറ്റും നിന്നവരാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടം നടന്നയുടൻ ട്രക്ക് ഡ്രൈവർ രക്ഷപ്പെട്ടു. കനത്ത മൂടൽമഞ്ഞു മൂലം മൂന്ന് റോഡപകടമാണ് ഇതേ മേഖലയിൽ ബുധനാഴ്ചയുണ്ടായത്.
Next Story
