ശക്തമായ മഴയിലും മണ്ണിടിച്ചിലിലും ഡാർജിലിങിൽ 9 മരണം; റോഡുകൾ തകർന്ന് ഗതാഗത തടസ്സം
text_fieldsഡാർജിലിങ്: ഡാർജിലിങിൽ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും 9 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാന നഗരത്തെയും ടൂറിസ്റ്റ് കേന്ദ്രങ്ങളായ മിരിക്, കുർസിയോങ് എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ദുദിയ ഇരുമ്പ് പാലം തകർന്നു. കുർസിയോങ് ദേശീയപാത 10ൽ സ്ഥിതി ചെയ്യുന്ന ഹുസൈൻ കോലയിലും കനത്ത മഴ റിപ്പോർട്ടു ചെയ്തു. ടീസ്റ്റ നദി കര കവിഞ്ഞതിനെ തുടർന്ന് സിലിഗുരിയിൽ നിന്ന് സിക്കിമിലേക്കുള്ള ദേശീയ പാത അടച്ചു.
കനത്ത മഴയെ തുടർന്ന് നോർത്ത് ബംഗാൾ, ഡാർജിലിങിലെ കുന്നുകൾ നിറഞ്ഞ പ്രദേശങ്ങൾ, കാലിംപോങ്, കുർസിയോങ് എന്നിവിടങ്ങളിലെ ആശയവിനിമയം തടസ്സപ്പെട്ടതായി പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എക്സ് പോസ്റ്റ് വഴി അറിയിച്ചു.
ദുരന്ത ബാധിതർക്ക് പ്രധാനമന്ത്രിയും ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്തു. ദുരന്തത്തിൽപ്പെട്ടവർക്ക് അദ്ദേഹം അനുശോചനമറിയിച്ചു. ഡാർജിലിങ്, സിലിഗുരി, അലിപർദാവുർ എന്നിവിടങ്ങളിൽ എൻ.ഡി.ആർ.എഫ് മൂന്ന് സംഘങ്ങളെ വിന്യസിച്ചു. രാത്രി മുഴുവൻ ഡാർജിലിങിൽ പെയ്ത മഴയിൽ സമീപ ജില്ലയായ ജൽപൈഗുരി മൽബസാർ വെള്ളത്തിനടിയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

