Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമദ്യത്തിന്​ പകരം...

മദ്യത്തിന്​ പകരം സാനിറ്റൈസർ; ആന്ധ്രപ്രദേശിൽ ഒമ്പത്​ പേർ മരിച്ചു

text_fields
bookmark_border
മദ്യത്തിന്​ പകരം സാനിറ്റൈസർ; ആന്ധ്രപ്രദേശിൽ ഒമ്പത്​ പേർ മരിച്ചു
cancel

അമരാവതി: ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിൽ സാനിറ്റൈസർ കുടിച്ച്​ ഒമ്പത്​ പേർ ​മരിച്ചു. ദിവസങ്ങളായി വെള്ളത്തിനും സോഫ്​റ്റ്​ ഡ്രിങ്ക്​സിനുമൊപ്പം ചേർത്ത്​ സാനിറ്റൈസർ കുടിച്ച ഒമ്പത്​ പേരാണ്​ മരിച്ച​െതന്ന്​ ജില്ലാ പൊലീസ്​ സുപ്രണ്ട്​ സിദ്ധാർഥ്​ കൗശൽ പറഞ്ഞു. സാനിറ്റൈസറിനൊപ്പം മറ്റ്​ വല്ല പദാർഥങ്ങളും കലർത്തിയിട്ടുണ്ടോയെന്നതും പരിശോധിച്ച്​ വരികയാണെന്ന്​ അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ 10 ദിവസമായി ഇവർ സാനിറ്റൈസർ ഉപയോഗിച്ചിരുന്നുവെന്ന്​ കുടുംബാംഗങ്ങൾ പറഞ്ഞതായി പൊലീസ്​ അറിയിച്ചു. പ്രദേശത്ത്​ സാനിറ്റൈസർ വലിയ രീതിയിൽ വിറ്റുപോയിട്ടുണ്ട്​. ലോക്​ഡൗണിനെ തുടർന്ന്​ മദ്യഷോപ്പുകൾ അടച്ചതോടെയാണ്​ പകരം സാനിറ്റൈസർ ജനങ്ങൾ ഉപയോഗിച്ച്​ തുടങ്ങിയതെന്ന്​ പൊലീസ്​ അറിയിച്ചു.

ഗ്രാമത്തിലെ ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന രണ്ട്​ ഭിക്ഷാടകർ വ്യാഴാഴ്​ച കുഴഞ്ഞു വീണതോടെയാണ്​ സംഭവം പുറത്തറിയുന്നത്​. തുടർന്ന്​ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമാനലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഏഴ്​ പേർ കൂടി വെള്ളിയാഴ്​ച രാവിലെ മരിക്കുകയായിരുന്നു

Show Full Article
TAGS:death india news malayalam news 
News Summary - 9 Dead After Drinking Sanitiser In Andhra Pradesh: Police-India news
Next Story