നിർബന്ധിത മതംമാറ്റത്തിന് ശ്രമിച്ചെന്ന്: യു.പിയിൽ ഒമ്പതു പേർക്കെതിരെ പൊലീസ് കേസ്
text_fieldsമീററ്റിലെ ബി.ജെ.പി നേതാവ് ദീപക് ശർമ എസ്.എസ്.പി രോഹിത് സിങ് സജ്‍വാനെ കണ്ട് വിഷയത്തിൽ നടപടി ആവശ്യപ്പെട്ടു
മീററ്റ്: നിർബന്ധിത മതംമാറ്റത്തിന് ശ്രമിച്ചുവെന്നാരോപിച്ച് മീററ്റിൽ ഒമ്പത് പേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രാദേശിക ബി.ജെ.പി നേതാവാണ് ചേരികളിൽ താമസിക്കുന്ന ഉന്തുവണ്ടിക്കാരുടെ പരാതിക്ക് പിന്നിൽ.
കോവിഡ് ലോക്ഡൗൺ കാലത്ത് ചെയ്ത സഹായങ്ങൾ മുൻനിർത്തി ക്രിസ്ത്യൻ മതത്തിലേക്ക് മാറാൻ നിർബന്ധിച്ചുവെന്നാണ് ആരോപണം. പള്ളിയിൽ പോകാൻ നിർബന്ധിക്കുകയും ഹിന്ദു വിഗ്രഹങ്ങൾ തകർക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ലോക്ഡൗൺ കാലത്ത് ചേരിയിൽ താമസിച്ചിരുന്ന ഉന്തുവണ്ടിക്കാർക്ക് ജീവിതമാർഗം മുട്ടിയ അവസ്ഥയായിരുന്നു. സമീപത്തെ കെട്ടിടങ്ങളിൽ നല്ലനിലയിൽ കഴിയുന്നവർ ഇവർക്ക് ഭക്ഷണവും വീട്ടാവശ്യത്തിന് പണവും വാഗ്ദാനം ചെയ്തിരുന്നു. ഇങ്ങനെ സഹായിച്ചവരാണ് പിന്നീട് ഒരു ദൈവമേയുള്ളവെന്നും പള്ളി സന്ദർശിച്ച് പ്രാർഥിക്കണമെന്നും ആവശ്യപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു.
ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്നത് നിർത്താനും ആവശ്യപ്പെട്ടു. ആധാർ കാർഡിലെ പേര് മാറ്റാൻ നിർബന്ധിച്ചു. ദീപാവലി ആഘോഷിച്ചപ്പോൾ തടഞ്ഞുവെന്നും ഇനി മുതൽ ക്രിസ്തുവിനെ മാത്രമേ ആരാധിക്കാവൂവെന്ന് പറഞ്ഞതായും പരാതിക്കാർ ആരോപിക്കുന്നു. മതം മാറാൻ തയാറല്ലാത്തവർ രണ്ടു ലക്ഷം രൂപ നൽകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടതായും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

