Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ ഗവർണർ ഭരണം...

കശ്​മീരിൽ ഗവർണർ ഭരണം എട്ടാംതവണ

text_fields
bookmark_border
കശ്​മീരിൽ ഗവർണർ ഭരണം എട്ടാംതവണ
cancel

ശ്രീ​ന​ഗ​ർ: 40​ വ​ർ​ഷ​ത്തെ ക​ശ്​​മീ​രി​​​െൻറ രാ​ഷ്​​ട്രീ​യ ച​രി​ത്ര​ത്തി​ൽ ഗ​വ​ർ​ണ​ർ ഭ​ര​ണ​ത്തി​ന്​ സം​സ്​​ഥാ​നം സാ​ക്ഷി​യാ​യ​ത്​ ഏ​ഴു ത​വ​ണ.  പി.​ഡി.​പി-​ബി.​ജെ.​പി രാ​ഷ്​​ട്രീയ സ​മ​വാ​ക്യം ത​ക​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടു​മൊ​രി​ക്ക​ൽ കൂ​ടി ഗ​വ​ർ​ണ​ർ ഭ​ര​ണം. ഇതോടെ സംസ്​ഥാനം ഗവർണർ ഭരണത്തിന കീഴിലാവുന്നത്​ എട്ടാം തവണ. 

നി​ല​വി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ​മ​ഹ്​​ബൂ​ബ മു​ഫ്​​തി​യു​ടെ പി​താ​വും പി.​ഡി.​പി ​നേ​താ​വു​മാ​യി​രു​ന്ന മു​ഫ്​​തി മു​ഹ​മ്മ​ദ്​ സ​ഇൗ​ദി​​​െൻറ സു​പ്ര​ധാ​ന രാ​ഷ്​​ട്രീ​യ നീ​ക്ക​ങ്ങ​ളാ​ണ്​ നേ​ര​ത്തെ ഏ​ഴു ത​വ​ണ​യും ഗ​വ​ർ​ണ​ർ ഭ​ര​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. 

സ​ഇൗ​ദി​​​െൻറ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ്​ 2016 ജ​നു​വ​രി എ​ട്ടി​നായിരുന്നു ഇതിനു മുമ്പ്​ ഗവർണർ ഭരണത്തിന്​​ വ​ഴി​യൊ​രു​ങ്ങി​യ​ത്. നാ​ലു​ദി​നം നീ​ണ്ട ദുഃ​ഖാ​ച​ര​ണ ച​ട​ങ്ങി​നു​ശേ​ഷം പി.​ഡി.​പി-​ബി.​ജെ.​പി സ​ഖ്യം സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണ​ത്തെ​ച്ചൊ​ല്ലി ​തെ​റ്റി​പ്പി​രി​ഞ്ഞ​പ്പോ​ഴാ​യി​രു​ന്നു ഇ​ത്. ആ​ദ്യ​മാ​യി ഗ​വ​ർ​ണ​റു​ടെ ഭ​ര​ണ​ത്തി​ൻ കീ​ഴി​ൽ ക​ശ്​​മീ​ർ വ​ന്ന​ത്​ 1977 മാ​ർ​ച്ച്​ 26നാ​യി​രു​ന്നു.  
 

Show Full Article
TAGS:Governor's Rule kashmir mehbooba mufty india news malayalam news 
News Summary - 8th Times Governor's Rule in Kashmir - India news
Next Story