എട്ടാം ശമ്പള കമീഷൻ; ലെവൽ 8, 9 ജവാൻമാർക്കും ജൂനിയർ കമീഷൻഡ് ഓഫീസർമാർക്കും എത്ര കിട്ടും
text_fieldsന്യൂഡൽഹി: രാജ്യത്തെ കാക്കുന്ന സൈനികർക്ക് എട്ടാം ശമ്പള കമീഷൻ നിലവിൽ വരുമ്പോൾ എന്തൊക്കെ ആനുകൂല്യങ്ങളും ശമ്പള വർധനയുമാണ് ലഭിക്കുന്നതെന്ന് പരിശോധിക്കാം
ഏഴാം ശമ്പള കമീഷൻ ഏറ്റവും റിസ്ക് കൂടിയ മേഖലയായ സിയാച്ചിനിൽ സേവനമനുഷ്ഠിക്കുന്ന പട്ടാളക്കാർക്ക് സിയാച്ചിൻ അലവൻസ് അനുവദിച്ചിരുന്നു. നിലവിൽ ഈ അലവൻസ് റേറ്റ് വർധിപ്പിച്ചിട്ടുണ്ട്. ലെവൽ 8 നും അതിനും താഴെയുള്ള ജവാൻമാരുടെയും ജൂനിയർ കമീഷൻഡ് ഓഫീസർമാരുടെയും അലവൻസ് പ്രതിമാസം 14000 ൽ നിന്നും 30000 ആയി വർധിപ്പിച്ചു. ലെവല്നൽ 9 നും അതിനു മുകളിലുമുള്ള ഉദ്യോഗസ്ഥരുടേത് 21000 ൽ നിന്ന് 42500 ആയി വർധിപ്പിച്ചു. സിയാച്ചിൻ അലവൻസ് മുമ്പത്തേതിൻറെ രണ്ടിരട്ടി ആയാണ് വർധിപ്പിച്ചിരിക്കുന്നത്.
സിയാച്ചിൻ അലവൻസിനു പുറമേ ഭൂമി ശാസ്ത്രപരമായി ദുർഘട മേഖലകളിൽ ജോലി ചെയ്യുന്ന സൈനികർക്കുള്ള അലവൻസുകളും (ടി.എൽ.എ) വർധിപ്പിച്ചിട്ടുണ്ട്. സ്പെഷൽ കോംപൻസേറ്ററി അലവൻസ്, സുന്ദർബൻ അലവൻസ്, ട്രൈബൽ ഏരിയ അലവൻസ് ഇവയെല്ലാം ടി.എൽ.എയിൽ ഉൾപ്പെടുന്നു. ഭൂമിശാസ്ത്രം, കലാവസ്ഥാ തുടങ്ങിയ സവിശേഷതകളുടെ അടിസ്ഥാനത്തിൽ മൂന്ന് തരം ടി.എൽ.എകളാണുള്ളത്. റിസ്ക് ആൻഡ് ഹാർഡ് ഷിപ്പ് മെട്രിക്സിൻറെ അടിസ്ഥാനത്തിൽ 1000 മുതൽ 53000 രൂപ വരെ പ്രതിമാസം ലഭിക്കും.
മറ്റൊന്ന് സ്പെഷൽ ഡ്യൂട്ടി അലവൻസാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ലഡാക്കിലും, ദ്വീപുകളിലും സേവനം ചെയ്യുന്നവർക്ക് സ്പെഷൽ ഡ്യൂട്ടി അലവൻസും ടി.എൽ.എ യും ഒരുമിച്ച് നൽകില്ലെന്നാണ് ഏഴാം ശമ്പള കമീഷൻ നിർദേശം. എന്നാൽ ജീവനക്കാർക്ക് പുതുക്കിയ നിരക്കിൽ എസ്.ഡി.എയും മുമ്പ് പുതുക്കിയ നിരക്കിൽ എസ്.സി.ആർ.എൽ.എയും എടുക്കാനുള്ള ഓപ്ഷൻ നൽകി.
എട്ടാം ശമ്പള കമ്മീഷനുകളുടെ രൂപീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുമ്പോൾ, കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തെക്കുറിച്ച് ആകാംക്ഷ നിലനിൽക്കുന്നുണ്ട്. ഔദ്യോഗികമായി ഇതുവരെ ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏഴാമത് സി.പി.സി അലവൻസുകൾ 8ാം ശമ്പള കമീഷനെക്കുറിച്ച് സൂചനകൾ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

