ഹെഡ് മാസ്റ്റർക്കെതിരെ മോശം അഭിപ്രായം പറഞ്ഞ വിദ്യാർഥിനികൾക്ക് വസ്ത്രമുരിഞ്ഞ് ശിക്ഷ
text_fieldsഇറ്റാനഗർ: പ്രധാന അധ്യാപകനെതിരെ മോശമായി എഴുതിയ വിദ്യാർഥിനികളുടെ വസ്ത്രങ്ങൾ അഴിച്ചെടുത്ത് ശിക്ഷ. അരുണാചൽപ്രദേശ് പാപും പാരെ ജില്ലയിൽ ന്യൂ സാഗ്ലിയിലെ കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയത്തിൽ നവംബർ 23 ാം തീയതിണ് പ്രാകൃത ശിക്ഷ നടപ്പാക്കപ്പെട്ടത്.
ആറ് ഏഴ് ക്ളാസുകളിലെ 68 പേരാണ് ശിക്ഷക്ക് വിധേയരായത്. കുട്ടികൾ നവംബർ 27ന് ആൽ സാഗ്ളി സ്റ്റുഡന്‍റ്സ് യൂണിയന് പരാതി നൽകിയപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്. യൂണിയൻ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസെടുത്തു.
സ്കൂളിലെ ഒരു വിദ്യാർഥിനിയേയും അധ്യാപകനേയും ചേർത്ത് കുട്ടികൾ കടലാസിൽ മോശമായെഴുതിയെന്നാരോപിച്ച് മൂന്ന് അധ്യാപകർ ചേർന്ന് ആറാം ക്ലാസിലെ 88 വിദ്യാർഥിനികളുടേയും വസ്ത്രം ബലമായി അഴിപ്പിക്കുകയായിരുന്നു.
മോശം വാക്കുകളുപയോഗിച്ചതിന് വിദ്യാർഥിനികളിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. നൽകാൻ തയാറാകത്തുകൊണ്ടാണ് രണ്ട് ക്ളാസുകളിലെ വിദ്യാർഥിനികളെ മറ്റുള്ളവരുടെ മുന്നിൽവെച്ച് വിവസ്ത്രരാക്കിയത് എന്നാണ് അധ്യാപകരുടെ വിശദീകരണം.
ഏത് സാഹചര്യത്തിലായാലും ഇത്തരത്തിലുള്ള നടപടികൾ പൊറുക്കാനാവാത്തതാണ് എന്ന് അരുണാചൽ കോൺഗ്രസ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
