2020ൽ റെയിൽ പാളത്തിൽ മരിച്ചത് 8,700 പേർ; മരിച്ചവരിൽ കൂടുതൽ പേരും പലായനം ചെയ്തവർ
text_fieldsന്യൂഡൽഹി: റെയിൽ പാളത്തിൽ കഴിഞ്ഞ വർഷം ട്രെയിൻ തട്ടിമരിച്ചത് 8,700 പേർ. 2020 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിലുള്ള മരണമാണ് വിവരാവകാശ നിയമപ്രകാരം പുറത്തുവന്നത്.
സംസ്ഥാന പൊലീസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2020 ജനുവരി മുതൽ 2020 ഡിസംബർ വരെ റെയിൽ പാളത്തിൽ 805 പേർക്ക് പരിക്കേറ്റതായും 8,733 പേർ മരിച്ചതായും റെയിൽവേ ബോർഡ് അറിയിച്ചു.
കോവിഡ് മഹാമാരിയെ തുടർന്ന് ഭൂരിഭാഗം പാസഞ്ചർ ട്രെയിനുകളും സർവിസ് നടത്താതിരുന്ന സമയത്താണ് ഇത്രയും ഉയർന്ന മരണസംഖ്യ.
മരിച്ചവരിൽ അധികവും ലോക്ഡൗണിനെ തുടർന്ന് നഗരങ്ങളിൽ നിന്നും വീടുകളിലേക്ക് പലായനം ചെയ്തവരാണെന്നാണ് സൂചന. തൊട്ടുമുമ്പുള്ള നാലുവർഷത്തെ അപേക്ഷിച്ച് 2020 ലെ മരണനിരക്ക് കുറവാണെങ്കിലും മാർച്ച് 25 ന് ലോക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം ട്രെയിൻ സർവിസുകൾ പരിമിതപ്പെടുത്തിയെന്നത് കണക്കിലെടുക്കുമ്പോൾ ഈ സംഖ്യ ഉയർന്നതാണെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. ലോക്ഡൗണിനെ തുടർന്ന് റോഡുകൾ പൊലീസ് തടഞ്ഞതോടെ പലരും റെയിൽ പാളം തിരഞ്ഞെടുത്തിരുന്നു.
ഇത്തരത്തിൽ യാത്ര ചെയ്യുകയായിരുന്ന 16 അന്തർ സംസ്ഥാന െതാഴിലാളികളാണ് കഴിഞ്ഞ മേയിൽ മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ചരക്ക് ട്രെയിൻ ഇടിച്ചു മരിച്ചത്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

