ഡൽഹിയിൽ 85കാരിയെ ബലാത്സംഗം ചെയ്തു
text_fieldsഡൽഹി: ഡൽഹിയിൽ 85 കാരിയെ ബലാത്സംഗം ചെയ്തു. തെരുവിൽ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയാണ് ബലാത്സംഗത്തിന് ഇരയായത്. പ്രതി മുഖത്ത് ഇടിക്കുകയും ബ്ലേഡ് കൊണ്ട് ചുണ്ടുകൾ മുറിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തതായി സ്ത്രീ പറയുന്നു.
സംഭവത്തിൽ ഡൽഹി വനിതാ കമീഷൻ സിറ്റി പൊലീസിന് നോട്ടീസ് അയച്ചു. സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിലുൾപ്പെടെ ശരീരത്തിൽ മുഴുവൻ മുറിവുകൾ ഉള്ളതായി നോട്ടീസിൽ പറയുന്നു.
ജില്ലയിൽ ഒറ്റയ്ക്ക് താമസിക്കുന്ന എല്ലാ വയോധികരുടെയും ലിസ്റ്റ് പൊലീസിന്റെ പക്കലുണ്ടോ എന്ന് അന്വേഷിക്കുന്നതിനൊപ്പം വിഷയത്തിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ പകർപ്പും ഡൽഹി വനിതാ കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്തംബർ അഞ്ചിനകം സംഭവത്തിൽ നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകണമെന്നാണ് വനിത കമീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

