Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right11 തവണ...

11 തവണ വാക്സിനെടുത്തെന്ന അവകാശവാദവുമായി 84-കാരൻ; 12-ാം ഡോസ്​ എടുക്കവേ പിടിയിൽ

text_fields
bookmark_border
11 തവണ വാക്സിനെടുത്തെന്ന അവകാശവാദവുമായി 84-കാരൻ; 12-ാം ഡോസ്​ എടുക്കവേ പിടിയിൽ
cancel

പട്​ന: രാജ്യത്ത്​ കോവിഡ്​ പ്രതിരോധ വാക്സിന്‍റെ രണ്ടാം ഡോസ്​ ലഭിക്കാത്ത​ നിരവധി പേരുണ്ടെന്നാണ്​ കണക്ക്​. അതിനിടെ 11 തവണ വാക്സിനെടുത്തെന്ന​ അവകാശവാദവുമായി എത്തിയിരിക്കുകയാണ്​ ബിഹാറിലെ 84 വയസുകാരൻ. 12-ാം തവണ വാക്സിനെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ്​ വയോധികൻ പിടിക്ക​പ്പെട്ടത്​.

മധേപുര ജില്ലയിലെ ഒറൈ ഗ്രാമത്തിലുള്ള ബ്രഹ്മദേവ് മണ്ഡൽ എന്നയാളാണ്​​ വിചിത്ര അവകാശവാദമുന്നയിച്ചത്​. ഇത്രയധികം തവണ അധികൃതരെ കബളിപ്പിച്ച്​ എങ്ങനെയാണ്​ അയാൾ വാക്സനെടുത്തതെന്ന്​ കണ്ടെത്താനായി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്​.

''എനിക്ക് വാക്‌സിനിൽ നിന്ന് വളരെയധികം പ്രയോജനം ലഭിച്ചു. അതിനാലാണ് ഞാൻ അത് ആവർത്തിച്ച് എടുക്കുന്നത്'', തപാൽ വകുപ്പിൽ നിന്ന് വിരമിച്ച ജീവനക്കാരനായ മണ്ഡൽ ഇന്ത്യ ടുഡേയോട് പറഞ്ഞു.

2021 ഫെബ്രുവരി 13-നാണ്​ അദ്ദേഹം തന്റെ ആദ്യ ഡോസ്​ എടുത്തത്​. മാർച്ച്, മെയ്, ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഓരോ തവണ വീതവും കുത്തിവെച്ചു. സെപ്റ്റംബറിൽ മൂന്ന് തവണയാണ്​ കുത്തിവയ്പ്പ് നടത്തിയതത്രേ. ഡിസംബർ 30-നകം പൊതു ആരോഗ്യ കേന്ദ്രത്തിൽ വെച്ച്​ 11 ഡോസുകളെടുക്കാൻ മണ്ഡലിന് കഴിഞ്ഞു. സർക്കാർ ഒരു അത്ഭുതകരമായ കാര്യം ചെ​യ്​​തെന്നാണ്​ വാക്സിനെ കുറിച്ച്​ അദ്ദേഹം പറയുന്നത്​.

വാക്സിനെടുക്കാനായി തന്റെ ആധാർ കാർഡും ഫോൺ നമ്പറും എട്ട് തവണ സമർപ്പിച്ച മണ്ഡൽ ബാക്കി മൂന്നെണ്ണത്തിൽ തന്റെ വോട്ടർ ഐഡി കാർഡും ഭാര്യയുടെ ഫോൺ നമ്പറും ഉപയോഗിച്ചതായാണ്​ റിപ്പോർട്ട്​. എങ്ങനെയാണ് മണ്ഡലിന് ഇത്രയധികം ഡോസുകൾ വാക്‌സിൻ എടുക്കാൻ കഴിഞ്ഞത് എന്നറിയാൻ വിഷയം അന്വേഷിക്കുമെന്ന് മധേപുര ജില്ലയിലെ സിവിൽ സർജൻ അമരേന്ദ്ര പ്രതാപ് ഷാഹി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BiharVaccinationCOVID vaccineVaccine Doses
News Summary - 84-yr-old Bihar man claims he took 11 COVID vaccine shots
Next Story