Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപണം...

പണം പിൻവലിക്കുന്നതിനെച്ചൊല്ലി തർക്കം; 80കാരൻ മരിച്ചു

text_fields
bookmark_border
പണം പിൻവലിക്കുന്നതിനെച്ചൊല്ലി തർക്കം; 80കാരൻ മരിച്ചു
cancel

ലക്​നൗ​: ഉത്തർപ്രദേശിൽ ബാങ്കിൽ പണം പിൻവലിക്കൽ പരിധിയെക്കുറിച്ച്​ ഉദ്യോഗസ്​ഥരുമായി തർക്കിക്കുന്നതിനിടെ 80 വയസ്സ്​ പ്രായമായ വൃദ്ധൻ മരിച്ചു. സർഗാപുര ഗ്രാമത്തിലെ ബലാദീൻ ആണ്​ മരിച്ചത്​. ത​െൻറ ചികിൽസക്കായി പണം പിൻവലിക്കുന്നതിനായാണ്​ അദ്ദേഹും മകനും ബാങ്കിലെത്തിയത്​.

ബലാദീനും മകൻ രാജേഷും കഴിഞ്ഞ നാല്​ ദിവസമായി പണം പിൻവലിക്കുന്നതിനായി ഗ്രാമത്തിൽ നിന്ന്​ ഏഴ്​ കിലോ മീറ്റർ ദൂരെയുള്ള അലഹബാദ്​ ബാങ്കിൽ എത്തിയിരുന്നു. ​ കൗണ്ടറിൽ 14,000 രൂപ പിൻവലിക്കാനുള്ള സ്ലിപ്പ്​ നൽകിയെങ്കിലും 6000 രൂപ മാത്രമേ നൽകാൻ കഴിയുകയുള്ളു എന്ന്​ കാഷ്യർ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന നടന്ന തർക്കത്തിനിടെ ​ ബലാദീൻ നെഞ്ചു വേദനയെ തുടർന്ന്​ ബാങ്കിൽ വെച്ച്​ തന്നെ മരിക്കുകയായിരുന്നു.​ബലാദീന്​ ഗുരതരമായ ഹൃദയ രോഗമുണ്ടായിരുന്നതായി മകൻ പറഞ്ഞു. സംഭവത്തെ തുടർന്ന്​ ബാങ്കിലുള്ള ആളുകൾ ബാങ്ക്​ ജീവനക്കാരെ അറസ്​റ്റ്​ ചെയ്യണമെന്ന്​ ആവശ്യപ്പെട്ട്​ ബഹളവെച്ചു. പിന്നീട്​ പൊലീസെത്തിയാണ്​ സ്​ഥിതി ശാന്തമാക്കിയത്​.

മറ്റൊരു സംഭത്തിൽ ഭുലന്ദ്​ശഹറിൽ പി.എൻ.ബി ബാങ്കിൽ ക്യൂ നിന്ന ജനക്കുട്ടം ക്ഷമ നശിച്ച്​ ഗാർഡിനെ ആക്രമിച്ച്​ ബാങ്കിൽ തള്ളികയറാൻ ശ്രമിച്ചു. ​സ്​ത്രീകളടക്കമുള്ള ജനക്കുട്ടത്തി​െൻറ ആക്രമണം നിയന്ത്രിക്കാൻ ഒടുവിൽ ഗാർഡിന്​ ആകാശത്തേക്ക്​ വെടിവെക്കേണ്ടി വന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currency demonitization
News Summary - 80-yr-old heart patient dies in UP bank after argument over withdrawal limit
Next Story