Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right80 വർഷത്തിനു ശേഷം...

80 വർഷത്തിനു ശേഷം ദളിതർക്ക് മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതി

text_fields
bookmark_border
Sri Muthumaariamman temple
cancel
camera_alt

 മുത്തുമാരിയമ്മൻ ക്ഷേത്രത്തിലേക്ക് ഭക്തർ എത്തുന്നു

എട്ട് പതിറ്റാണ്ടി​െൻറ പഴക്കമുണ്ട് തമിഴ്നാട് തണ്ട്രംപാട്ട് താലൂക്കിലെ തെൻമുടിയന്നൂർ ഗ്രാമത്തിലെ ജാതിവെറിക്ക്. ഇപ്പോഴിതാ തെൻമുടിയന്നൂർ ഗ്രാമത്തിലെ ദളിതർ ആദ്യമായി ശ്രീ മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ പ്രവേശിക്കുകയാണ്. ക്ഷേ​​​ത്രപ്രവേശനം ഗ്രാമേത്സവമായി നടത്തി. കലക്ടർ ബി മുരുകേഷ്, ഡിഐജി (വെല്ലൂർ റേഞ്ച്) എംഎസ് മുത്തുസാമി, എസ്പി കെ കാർത്തികേയൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ക്ഷേത്രത്തിൽ പ്ര​വേശിച്ചു.

80 വർഷത്തിലേറെ പഴക്കമുളള ഈ ക്ഷേത്രത്തിൽ മേൽജാതി ഹിന്ദുക്കൾ മാത്രമാണിതു​വരെ ആരാധന നടത്തിയത്. ക്ഷേത്ര പ്രവേശനത്തിനുള്ള അവസരം നിഷേധിക്കപ്പെട്ടതിനെ കുറിച്ച് നാട്ടുകാരനായ സി. മുരുകന് പറയാനുള്ളതിങ്ങനെ``ഇത്രയും വർഷം ഞങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. ഞങ്ങളെ തൊട്ടുകൂടാത്തവരായി മുദ്രകുത്തി. ഞങ്ങളുടെ ആരാധനാസ്ഥലം ക്ഷേത്രത്തിന് പുറത്തായിരുന്നു. ജാതിയുടെ അടിസ്ഥാനത്തിൽ നിഷേധിക്കുന്നത് എത്ര വേദനാജനകമാണെന്ന് ഞങ്ങൾക്ക് മാത്രമേ അറിയൂ​''. 7,000 ജനസംഖ്യയുള്ള ഗ്രാമത്തിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള 2,500 ഓളം ആളുകളാണുള്ളത്.

വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായി. കഴിഞ്ഞ ദിവസം തിരുവണ്ണാമലൈ റവന്യൂ ഡിവിഷണൽ ഓഫീസർ മന്ദാഗിനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പ്ര​വേശനാനുമതി ലഭിച്ചത്. സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ നിർണായക സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചതിന് പുറമെ 500-ലധികം പൊലീസ് ഉദ്യോഗസ്ഥരെ ഗ്രാമത്തിൽ വിന്യസിപ്പിച്ചിരുന്നു. ഈ ക്ഷേത്രം ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് (എച്ച്ആർ ആൻഡ് സിഇ) വകുപ്പിന് കീഴിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dalitsSri Muthumaariamman temple
News Summary - 80 years on, Dalits get to enter temple in Tiruvannamalai
Next Story