Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരോഗമുക്തിനിരക്ക് 80...

രോഗമുക്തിനിരക്ക് 80 ശതമാനം –കേന്ദ്രം

text_fields
bookmark_border
രോഗമുക്തിനിരക്ക് 80 ശതമാനം –കേന്ദ്രം
cancel
camera_altImage: Deccan Herald

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​-19 വ്യാ​പ​ന​ത്തി​ൽ 40 ശ​ത​മാ​നം കു​റ​വു​ണ്ടാ​യ​താ​യും രോ​ഗ​മു​ക്തി-​മ​ര​ണ​അ​നു​പാ​ത ം 80:20 ആ​ണെ​ന്നും കേ​ന്ദ്രം. കേ​ര​ളം ഉ​ൾ​പ്പെ​ടെ 19 സം​സ്ഥാ​ന-​കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​റ​സ്​​വ്യാ​ പ​ന​ത്തി​​െൻറ ഇ​ര​ട്ടി​യാ​ക​ൽ​നി​ര​ക്ക്​ ദേ​ശീ​യ ശ​രാ​ശ​രി​യെ​ക്കാ​ൾ കു​റ​വാ​ണെ​ന്നും കേ​​ന്ദ്ര ആ​രോ​ഗ് യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ലും സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രെ ക​ണ്ടെ​ത്തി പ​രി​ശോ​ധ​ന​ന​ട​ത്തു​ന്ന​തി​ലും കേ​ര​ളം മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്നും സ​മാ​ന ഇ​ട​പെ​ട​ലു​ക​ൾ രാ​ജ്യ​ത്തെ മ​റ്റി​ട​ങ്ങ​ളി​ലും ന​ട​ക്കു​ന്നു​ണ്ടെ​ന്നും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ ജോ.​സെ​ക്ര​ട്ട​റി ല​വ് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.

രോ​ഗ​വ്യാ​പ​ന നി​ര​ക്ക് മാ​ർ​ച്ച്​ ഒ​ന്നു​മു​ത​ൽ 31വ​രെ ശ​രാ​ശ​രി 2.1 ശ​ത​മാ​നം ആ​യി​രു​ന്നു. ഇ​ത് ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ശ​രാ​ശ​രി 1.2 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന വ​ർ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് രോ​ഗ​വ്യാ​പ​ന​നി​ര​ക്കി​ൽ 40 ശ​ത​മാ​നം കു​റ​വു​ണ്ടാ​യ​ത്.

കേ​സു​ക​ൾ ഇ​ര​ട്ടി​യാ​കു​ന്ന നി​ര​ക്കി​ലും കു​റ​വു​ണ്ടാ​യി. ലോ​ക്ഡൗ​ണി​നു​മു​മ്പ്​ കേ​സു​ക​ൾ മൂ​ന്നു​ദി​വ​സം കൊ​ണ്ടാ​ണ് ഇ​ര​ട്ടി​യാ​യ​ത്. ക​ഴി​ഞ്ഞ ഏ​ഴു​ദി​വ​സ​ത്തെ ക​ണ​ക്കു​പ്ര​കാ​രം ഇ​ര​ട്ടി​യാ​ക​ൽ 6.2 ദി​വ​സ​മാ​യി കു​റ​ഞ്ഞു. മൂ​ന്നു​മാ​സ​മാ​യി കോ​വി​ഡ്ബാ​ധ രാ​ജ്യ​ത്തു​ണ്ട്. ഇ​തി​​െൻറ വ്യാ​പ​നം പെ​ട്ടെ​ന്ന് സം​ഭ​വി​ച്ച​ത​ല്ല. വാ​ക്‌​സി​നു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

മേ​യ് മാ​സ​ത്തോ​ടെ 10ല​ക്ഷം റാ​പ്പി​ഡ് ടെ​സ്​​റ്റ്​ കി​റ്റു​ക​ൾ ത​ദ്ദേ​ശീ​യ​മാ​യി ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. വ്യ​ക്തി​ഗ​ത സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ, വ​െൻറി​ലേ​റ്റ​റു​ക​ൾ, മ​റ്റു ജീ​വ​ൻ​ര​ക്ഷ ഉ​പാ​ധി​ക​ൾ എ​ന്നി​വ ത​ദ്ദേ​ശീ​യ​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്യാ​നു​ള്ള ശ്ര​മം ശ്രീ​ചി​ത്ര ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 3.19 ല​ക്ഷം ടെ​സ്​​റ്റു​ക​ൾ ന​ട​ത്തി. ഒ​രു ദി​വ​സം മാ​ത്രം 28,340 ടെ​സ്​​റ്റു​ക​ൾ ന​ട​ത്തി. 28 ദി​വ​സ​ത്തി​നു​ള്ളി​ൽ സെ​ക്ക​ൻ​ഡ​റി കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടാ​ത്ത​യി​ട​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ണ്ടാ​കു​മെ​ന്നും കേ​ന്ദ്രം വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newscovid 19
News Summary - 80 percent recovery rate -india news
Next Story