Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right80 കോടി ജനങ്ങൾക്ക്​...

80 കോടി ജനങ്ങൾക്ക്​ ദീപാവലി വരെ സൗജന്യ റേഷൻ നൽകുമെന്ന്​ മോദി

text_fields
bookmark_border
80 കോടി ജനങ്ങൾക്ക്​ ദീപാവലി വരെ സൗജന്യ റേഷൻ നൽകുമെന്ന്​ മോദി
cancel

ന്യൂഡൽഹി: 80 കോടി ജനങ്ങൾക്ക്​ ദീപാവലി വരെ സൗജന്യ റേഷൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര​ മോദി. പ്രധാൻമന്ത്രി ഗരീബ്​ കല്യാൺ യോജനയുടെ ഭാഗമായാണ്​ സൗജന്യ റേഷൻ. തിങ്കളാഴ്​ച രാജ്യത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കു​േമ്പാഴാണ്​ മോദി ഇക്കാര്യം പറഞ്ഞു.

കോവിഡ്​ കാലത്ത്​ കേന്ദ്രസർക്കാർ പാവങ്ങൾക്കൊപ്പമായിരുന്നു. രാജ്യത്തെ 80 കോടി ജനങ്ങൾക്ക്​ നവംബർ വരെ റേഷൻ ലഭിക്കും. ആരും വിശന്നുറങ്ങേണ്ട സാഹചര്യമുണ്ടാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 2020 ഒക്​ടോബറിലാണ്​ പ്രധാനമന്ത്രി സൗജന്യ റേഷൻ പ്രഖ്യാപിച്ചത്​.

80 കോടി ജനങ്ങൾക്ക്​ ഏഴ്​ മാസത്തേക്ക്​ സൗജന്യ റേഷൻ നൽകുമെന്നായിരുന്നു പ്രഖ്യാപനം. 1.5 ലക്ഷം കോടിയായിരുന്നു പദ്ധതിക്ക്​ പ്രതീക്ഷിച്ചിരുന്ന ചെലവ്​. ഈ സൗജന്യ റേഷനാണ്​ ഇപ്പോൾ ​നീട്ടിയിരിക്കുന്നത്​. രാജ്യത്തെ എല്ലാ ജനങ്ങൾക്കും സൗജന്യമായി വാക്​സിൻ നൽകാനും കേന്ദ്രസർക്കാർ തീരുമാനമെടുത്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:free ration
News Summary - 80 Crore Indians To Get Free Ration Till Diwali: PM Modi
Next Story