Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅദ്വാനി...

അദ്വാനി രാഷ്​ട്രപതിയാകാൻ ബി.ജെ.പിക്കാർക്ക്​ ആഗ്രഹം –സിൻഹ

text_fields
bookmark_border
shatrughan-sinha
cancel

ന്യൂഡൽഹി:  മുതിർന്ന നേതാവ്​ എൽ.കെ അദ്വാനി രാഷ്​ട്രപതിയായി വര​ണമെന്നാണ്​ 80 ശതമാനം ബി.ജെ.പിക്കാർക്കും ആഗ്രഹമെന്ന് മുതിർന്ന നേതാവും നടനുമായ​ ശത്രുഘ്​നൻ സിൻഹ. ദേശീയ മാധ്യമമായ എൻ.ഡി.വിക്ക്​ നൽകിയ അഭിമുഖത്തിലാണ്​ ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയ പ്രസ്​താവനയുമായി സിൻഹ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്​.

ത​​െൻറ പാർട്ടിയിലെ 80 ശതമാനം പ്രവർത്തകർക്കും അദ്വാനി രാഷ്​ട്രപതിയായി വരണമെന്നായിരുന്നു ആഗ്രഹം. മുൻ ഉപപ്രധാനമന്ത്രിയായ അദ്വാനിയെ പാർട്ടിയിൽ ഒതുക്കുകയായിരുന്നുവെന്നും സിൻഹ ആരോപിച്ചു.

ബി.ജെ.പിയാണ്​ എ​​െൻറ അവസാനത്തെയും ആദ്യത്തെയും ആശ്രയം. ബി.ജെ.പിക്ക്​ രണ്ട്​ എം.പിമാരുള്ളപ്പോൾ താൻ പാർട്ടിയിലെത്തിയതാണ്​​. താൻ എന്തിന്​ പാർട്ടി വിടണമെന്നും സിൻഹ ചോദിച്ചു. പാർട്ടിയെ നിലവിൽ നയിക്കുന്നത്​ രണ്ട്​ പേരുടെ സൈന്യമാണെന്ന്​ മോദിയെയും അമിത്​ ഷായെും ഉദ്ദേശിച്ച്​ സിൻഹ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shatrughan Sinhalk advanimalayalam newsBJPBJP
News Summary - '80% Of BJP Wanted LK Advani As President': Shatrughan Sinha's–India news
Next Story