കാണാതായ എട്ട് വയസ്സുകാരിയെ രണ്ട് മണിക്കൂറിനകം കണ്ടെത്തി ഹൈദരാബാദ് പൊലീസ്
text_fieldsപ്രതീകാത്മക ചിത്രം
ഹൈദരാബാദ്: കലപതാറിന് സമീപം ചന്ദുലാൽ ബരദാരിയിൽനിന്ന് കാണാതായ എട്ടുവയസ്സുകാരിയെ, പരാതി ലഭിച്ച് രണ്ട് മണിക്കൂറിനകം രക്ഷിച്ച് ഹൈദരാബാദ് പൊലീസ്. വ്യാഴാഴ്ച വൈകിട്ട് വീട്ടിൽനിന്ന് കാണാതായെന്ന പെൺകുട്ടിയുടെ മാതാവിന്‍റെ പരാതിയിലാണ് പൊലീസ് അതിവേഗം നടപടി സ്വീകരിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് കുട്ടിയെ കണ്ടെത്തിയത്.
നാലാം ക്ലാസുകാരിയായ ഖദീജ ഫാത്തിമയെ വൈകിട്ട് നാലരയോടെ പാൽ വാങ്ങാനായി സമീപത്തെ കടയിലേക്ക് അയച്ചതായിരുന്നു. എന്നാൽ ഏറെ നേരം കഴിഞ്ഞും കുട്ടി തിരിച്ചെത്തിയില്ല. പിന്നാലെ വീടിന്‍റെ പരിസരത്തും കടയുടെ സമീപത്തും മാതാവ് റിസ്വാന ബീഗം തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ആറ് മണിയോടെ പൊലീസ് സ്റ്റേഷനിലെത്തി ഇവർ പരാതി നൽകി.
പരാതി ലഭിച്ച ഉടൻതന്നെ പൊലീസ് മൂന്ന് സംഘമായി തിരിഞ്ഞ് കുട്ടിക്കായുള്ള അന്വേഷണമാരംഭിച്ചു. സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള പരിശോധനക്കു പിന്നാലെ രാംനാസ്പുരയിലെ ജമാ മസ്ജിദിനു സമീപം കുട്ടിയെ കണ്ടെത്തുകയായിരുന്നു. പൊലീസ് കുട്ടിയെ സുരക്ഷിതയായി വീട്ടിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

