എട്ടു വർഷത്തെ ദാമ്പത്യജീവിതം; ഭർത്താവ് സ്ത്രീയായിരുന്നെന്ന സത്യം ഒടുവിൽ യുവതി തിരിച്ചറിഞ്ഞു
text_fieldsഎട്ടു വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ യുവതി ഞെട്ടിക്കുന്ന ആ സത്യം തിരിച്ചറിഞ്ഞു. തന്‍റെ ഭർത്താവ് നേരത്തെ സ്ത്രീയായിരുന്നുവെന്ന യാഥാർഥ്യം.
ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയാണ് ഭർത്താവ് പുരുഷനായത്. ഗുജറാത്ത് വഡോദര സ്വദേശിനി 2014ലാണ് വീരജ് വർധൻ എന്ന യുവാവിനെ വിവാഹം കഴിക്കുന്നത്. യുവതിയുടെ ആദ്യ ഭർത്താവ് വാഹനാപകടത്തിൽ മരിച്ചിരുന്നു. തുടർന്നാണ് മാട്രിമോണിയൽ സൈറ്റ് വഴി വീരജിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ആദ്യ ഭർത്താവിൽ യുവതിക്ക് 14 വയസ്സുള്ള ഒരു മകളുണ്ട്.
2014 ഫെബ്രുവരിയിൽ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ, മാസങ്ങളോളം യുവതിയുമായി ലൈംഗിക ബന്ധത്തിന് വീരജ് വിസ്സമതിച്ചു. ഒടുവിൽ യുവതി കാര്യം തിരക്കിയതോടെ, വർഷങ്ങൾക്ക് മുമ്പ് റഷ്യയിൽ നടന്ന അപകടത്തിൽ തനിക്ക് ഗുരുതര പരിക്കേറ്റെന്നും പിന്നാലെ ലൈംഗിക ശേഷി നഷ്ടപ്പെട്ടെന്നുമായിരുന്നു ഭർത്താവ് മറുപടി നൽകിയത്.
ശസ്ത്രക്രിയയിലൂടെയാണ് ജീവൻ തിരിച്ചുകിട്ടിയത്. പിന്നാലെ 2020ൽ ഭാരം കുറക്കുന്നതിന്‍റെ ഭാഗമായി കൊൽക്കത്തയിൽ വീണ്ടും ശസ്ത്രക്രിയക്ക് വിധേയനായെന്നും യുവതിയെ ഭർത്താവ് ധരിപ്പിച്ചിരുന്നു. യുവതി സമ്മർദം ശക്തമാക്കിയതോടെയാണ് വീരജ് സത്യം വെളിപ്പെടുത്തിയത്. നേരത്തെ സ്ത്രീയായിരുന്നെന്നും ലിംഗ മാറ്റ ശംസ്ത്രക്രിയയിലൂടെയാണ് പുരുഷനായതെന്നും അവർ പറഞ്ഞു.
യുവതിയുടെ പരാതിയിൽ വഞ്ചനക്കുറ്റത്തിന് ഗോത്രി പൊലീസ് കേസെടുത്തു. കേസിന്‍റെ ഭാഗമായി ഡൽഹി സ്വദേശിയായ ഭർത്താവിനെ വഡോദരയിലേക്ക് കൊണ്ടുവരുമെന്ന് പൊലീസ് ഇൻസ്പെക്ടർ എം.കെ. ഗുർജർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

