അമ്മയ്ക്കൊപ്പം ഉറങ്ങിയ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു
text_fieldsരാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കത്തിചൂണ്ടി ബലാത്സംഗം ചെയ്തു. അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെയാണ് വെള്ളിയാഴ്ച രാത്രി തട്ടിക്കൊണ്ടുപോയത്. ഗുരുതരമായ പരിക്കുകളോടെ ശനിയാഴ്ച രാവിലെ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ദിവസക്കൂലിക്കാരിയായ അമ്മ മകൾക്കൊപ്പം തൊറാല മേഖലയിലെ പബ്ലിക് പാർക്കിലായിരുന്നു ഉറങ്ങാറ്. ഇവിടെ നിന്നാണ് കുട്ടിയെ എടുത്തുകൊണ്ടുപോയത്. വൈദ്യപരിശോധനയിൽ കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായും ക്രൂരമായി മർദിക്കപ്പെട്ടതായും തെളിഞ്ഞു. കരയാതിരിക്കാൻ കത്തികാട്ടി ഭയപ്പെടുത്തിയതായി കുട്ടി പറഞ്ഞു.
പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായും സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കുറിച്ച് വിവരം നൽകുന്നയാൾക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
