പൊലീസും കൊള്ളക്കാരും തമ്മിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടത് എട്ടു വയസുകാരൻ
text_fieldsമഥുര: പൊലീസും കൊള്ളക്കാരുമായി നടന്ന ഏറ്റുമുട്ടലിനിടെ വെടിയേറ്റ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന എട്ടു വയസുകാരൻ കൊല്ലപ്പെട്ടു. ഉത്തർ പ്രദേശിെല മഥുരയിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. കൊള്ളക്കാരെന്ന് ആരോപിക്കപ്പെട്ട ഒരു സംഘത്തിനെതിരെ പൊലീസ് നടത്തിയ വെടിവെപ്പിനിടെ എട്ടു വയസുകാരെൻറ തലയിൽ വെടിയേൽക്കുകയായിരുന്നു.
മാധവ് ഭരദ്വാജ് എന്ന കുട്ടിയാണ് കൊല്ലെപ്പട്ടത്. എന്നാൽ മരണത്തിനിടയാക്കിയത് പൊലീസിെൻറ ബുള്ളറ്റാണോ ക്രിമിനലുകളുടെ ബുള്ളറ്റാണോ എന്ന് വ്യക്തമല്ല. മോഹൻപുര ഗ്രാമത്തിൽ കൊള്ളനടത്തിയ ശേഷം മഥുരയിൽഒളിച്ചിരുന്ന സംഘത്തെ പിടികൂടാനായാണ് എത്തിയതെന്നാണ് പൊലീസിെൻറ വാദം. അതിനിടെ െപാലീസിനു നേരെ കുറ്റവാളികൾ വെടിയുതിർക്കുകയായിരുന്നു. ഏറുമുട്ടലിനു ശേഷം കൊള്ളക്കാർ രക്ഷപ്പെട്ടു. കുട്ടിയുടെ രക്ഷിതാക്കളുെട പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുതിർന്ന െപാലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കുട്ടിയുടെ കുടുംബത്തിന് സർക്കാർ അഞ്ചുലക്ഷം രൂപ നഷ്പരിഹാരം പ്രഖ്യാപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
