ഏഴു വയസ്സുകാരൻ സ്കൂളിൽ കൊല്ലപ്പെട്ട നിലയിൽ
text_fieldsന്യൂഡൽഹി: ഏഴു വയസ്സുകാരനെ സ്കൂളിെല ബാത്റൂമിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗുഡ്ഗാവിലെ റയാൻ ഇൻറർനാഷനൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി പ്രദ്യുമ്നനാണ് ബാത്റൂമിൽ കൊല്ലപ്പെട്ടത്. തളംകെട്ടി നിൽക്കുന്ന രക്തത്തിൽ മുങ്ങിക്കിടക്കുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ശ്യാംകുഞ്ച് സ്വേദശിയാണ് പ്രദ്യുമ്നൻ. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ സ്കൂൾ അധികൃതരാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കെണ്ടത്തിയത്. തുടർന്ന് സൗത്ത് ഗുഡ്ഗാവ് െപാലീസിൽ വിവരമറിയിക്കുകയായിരുന്നു.
കുട്ടിയുടെ കഴുത്തിൽ മുറിവുണ്ട്. സംഭവസ്ഥലത്തു നിന്ന് കത്തിയും പൊലീസ് കണ്ടെടുത്തതായി ഗുഡ്ഗാവ് ഡി.സി.പി സിമർദീപ് സിങ് പറഞ്ഞു. രാവിലെ ഏഴരയോടെ കുട്ടിയെ പിതാവാണ് സ്കൂളിൽ കൊണ്ടാക്കിയത്. കുട്ടി പതിവായി രാവിലെ സ്കൂളിൽ വന്നശേഷം ബാത്റൂമിൽ പോകാറുണ്ട്. അങ്ങനെ ബാത്റൂമിൽ പോയ ശേഷം തിരിച്ചു വന്നില്ല. മറ്റൊരു കുട്ടി എട്ടുമണിയോടെ ബാത്റൂമിൽ ചെന്നപ്പോഴാണ് ചോരയിൽ കുളിച്ച നിലയിൽ കുട്ടിയെ കണ്ടത്. ഉടൻ അധികൃതരെ വിവരമറിയിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.
സ്കൂളിൽ 16 സി.സി.ടി.വി കാമറകളുണ്ട്. അത് പ്രതിെയ പിടികൂടാൻ സഹായിക്കുമെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ ബാത്റൂമിനു മുൻവശത്തുള്ള കാമറ പ്രവർത്തിക്കുന്നില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കുെമന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
