Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺ​ഗ്രസിനെയും...

കോൺ​ഗ്രസിനെയും വിമർശിച്ച്​ പ്രധാനമന്ത്രിയോട്​ ‘നോ’ പറഞ്ഞ എട്ട്​ വയസുകാരി

text_fields
bookmark_border
licypriya-kangujam
cancel

ന്യൂഡൽഹി: വനിതാ ദിനത്തിൽ കേന്ദ്ര സർക്കാരിൻെറ ആദരവായി പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട്​ ഉപയോഗിക്കാൻ നൽ കിയ അവസരം നിഷേധിച്ച്​ വാർത്തകളിൽ നിറഞ്ഞ മണിപ്പൂരിലെ എട്ട്​ വയസ്സുകാരിയായ പരിസ്ഥിതി പ്രവർത്തക കോൺഗ്രസിനെതി രെ രംഗത്ത്​. ലിസിപ്രിയ കങ്കുജം എന്ന വിദ്യാർഥിയാണ്​ ട്വിറ്ററിൽ കോൺഗ്രസിനെയും ശശി തരൂരിനെയും വിമർശിച്ചത്​. പ് രധാനമന്ത്രിയുടെ ‘ഷി ഇൻസ്​പയേഴ്​സ്​ അസ്​’ എന്ന ട്വിറ്റർ ക്യാമ്പയ്​നിൻെറ ഭാഗമാകാനുള്ള അവസരമായിരുന്നു ലിസിപ്ര ിയ നിഷേധിച്ചത്​. ആദരിക്കുന്നതിന്​ പകരം തൻെറ ആവശ്യങ്ങൾ കേൾക്കാനായിരുന്നു അവൾ പറഞ്ഞത്​.

സ്​ത്രീശാക്​തീകരണമ െന്ന പേരിലുള്ള പ്രധാനമന്ത്രിയുടെ കപട നീക്കം ധൈര്യശാലിയായ പരിസ്​ഥിതി പ്രവർത്തക പൊളിച്ചടുക്കിയെന്നായിരുന്നു കോൺഗ്രസിൻെറ ട്വീറ്റ്​. പ്രധാനമന്ത്രിയുടെ ഓഫർ നിരസിച്ച ലിസിപ്രിയ ട്വിറ്റർ ക്യാമ്പയ്​നേക്കാൾ പ്രധാനം അവളുടെ ആവശ്യങ്ങൾ കേൾക്കലാണെന്ന്​ ഓർമിപ്പിക്കുകയും ചെയ്​തെന്നും കോൺഗ്രസ്​ അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പ്രതികരിച്ചു.

എന്നാൽ ഉടൻ തന്നെ അതിന്​ മറുപടിയുമായി ലിസിപ്രിയ എത്തി. എന്നോട്​ നിങ്ങൾക്ക്​ സഹതാപമാണോ..? അത്​ വിട്ട്​ കാര്യത്തിലേക്ക്​ വരൂ. രാജ്യസഭയിലും ലോകസഭയിലും നടക്കാനിരിക്കുന്ന സമ്മേളനങ്ങളിൽ നിങ്ങളുടെ എത്ര എം.പിമാർ​ എൻെറ ആവശ്യങ്ങൾ ഉന്നയിക്കും. നിങ്ങളുടെ ട്വിറ്റർ ക്യാമ്പയ്​നുകളിലും തൻെറ പേര്​ ഉപയോഗിക്കരുതെന്ന്​ അവൾ പ്രതികരിച്ചു.

എന്നാൽ വൈകാതെ കോൺ​ഗ്രസ്​ എം.പി ശശി തരൂർ ലിസിപ്രിയയുടെ ട്വീറ്റിന്​ പ്രതികരണവുമായി എത്തി. നിൻെറ ശബ്​ദം ഞങ്ങളുടേത്​ കൂടിയാണെന്ന്​ പറഞ്ഞ അദ്ദേഹം വായുമലിനീകരണത്തിൻെറ കാര്യത്തിൽ കോൺഗ്രസ്​ ചെയ്യാൻ പോകുന്ന കാര്യങ്ങളെ കുറിച്ചും പറഞ്ഞു. എന്നാൽ ലിസിപ്രിയക്ക്​ തരൂരിനോടും ചിലത്​ പറയാനുണ്ടായിരുന്നു.

താങ്കളുടെ സമയത്തുള്ള മറുപടിയെ അഭിനന്ദിക്കുന്നു. എന്നാൽ വായുമലിനീകരണ പോളിസിയെ കുറിച്ച്​ പറഞ്ഞ്​ എൻെറ ചോദ്യങ്ങളെ വഴിതിരിച്ചുവിടാനാണ്​ താങ്കൾ ശ്രമിക്കുന്നത്​. നിങ്ങളുടെ അറിവിലേക്കായി ഇതാണ്​ എൻെറ മൂന്ന്​ പ്രധാനപ്പെട്ട ആവശ്യങ്ങൾ

  1. ഇന്ത്യയിൽ കാലാവസ്ഥാ വ്യതിയാന നിയമം പാസാക്കുക
  2. ഇന്ത്യയിലെ എല്ലാ സ്​കൂളിലെയും വിദ്യാഭ്യാസ സംവിധാനത്തിൽ കാലാവസ്ഥാ വ്യതിയാനം ഒരു നിർബന്ധിത പാഠ്യവിഷയമാക്കുക.
  3. വാർഷിക പരീക്ഷയിൽ വിജയിക്കണമെങ്കിൽ ഓരോ വിദ്യാർഥിയും കുറഞ്ഞത്​ പത്ത്​ മരങ്ങളെങ്കിലും വച്ചുപിടിപ്പിക്കണമെന്നത്​ നിർബന്ധമാക്കുക.

ലിസിപ്രിയയുടെ ആവശ്യങ്ങളെ സന്തോഷത്തോടെ പിന്തുണക്കുന്നതായി തരൂർ മറുപടിയായി പറഞ്ഞു. പാർലമ​െൻറിൽ അത്​ ഉന്നയിക്കുമെന്നും അദ്ദേഹം ഉറപ്പ്​ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Licypriya Kangujam
News Summary - 8-Year-Old Activist Licypriya Kangujam Fumes At Congress-india news
Next Story