You are here
മുംബൈയിൽ ഭവനസമുച്ചയത്തിൽ തീപിടിത്തം; എട്ട് പേരെ രക്ഷപ്പെടുത്തി
മുംബൈ: നഗരത്തിലെ ഭവനസമുച്ചയത്തിൽ തീപിടിത്തം. ആദിത്യ ആർക്കേഡ് ബിൽഡിങ്ങിലാണ് തീപിടിത്തമുണ്ടായത്. എട്ട് പേരെ സംഭവസ്ഥലത്ത് നിന്നും രക്ഷിച്ചിട്ടുണ്ട്.
ചരണി റോഡിൽ ഡ്രീംലാൻറ് സിനിമ തിയേറ്ററിന് സമീപമാണ് തീപിടിത്തമുണ്ടായ കെട്ടിടം സ്ഥിതി ചെയ്യുന്നത്. കൂടുതൽ പേർ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് ഫയർഫോഴ്സ് പരിശോധിക്കുന്നുണ്ട്.
മൂന്ന് ഫയർ എൻജിൻ യൂണിറ്റുകളാണ് തീയണക്കാനായി സംഭവ സ്ഥലത്ത് എത്തിയത്. ഒക്ടോബർ ഏഴിന് മുംബൈയിലെ എ ടു സെഡ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപവും തീപിടിത്തമുണ്ടായിരുന്നു.
Please Note
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.