Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒന്നേകാൽ കോടിരൂപയുടെ മയക്കുമരുന്നു പിടികൂടിയ സംഭവം; ക്രമക്കേട്​ നടത്തിയ എട്ട്​ പൊലീസുകാർക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
ഒന്നേകാൽ കോടിരൂപയുടെ മയക്കുമരുന്നു പിടികൂടിയ സംഭവം; ക്രമക്കേട്​ നടത്തിയ എട്ട്​ പൊലീസുകാർക്ക്​ സസ്​പെൻഷൻ
cancel

പൂനെ: ഒന്നേകാൽ കോടിരൂപയുടെ മയക്കുമരുന്നു പിടികൂടിയ സംഭവത്തിൽ ക്രമക്കേട്​ നടത്തിയ എട്ട്​ റെയിൽവെ പൊലീസുകാരെ സസ്​പെൻഡ്​ ചെയ്​ത​ു.

കഴിഞ്ഞ വർഷമാണ്​ 1.20 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പോലീസ് പിടിച്ചെടുത്തത്​. ഇൗ കേസ് പിന്നെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിന്​ കൈമാറിയിരുന്നു. എന്നാൽ തുടരന്വേഷണത്തിൽ പൊലീസ്​ നടത്തിയ കേസ​ന്വേഷണത്തിൽ ഗുരുതരമായ വീഴ്​ചകൾ കണ്ടെത്തിയിരുന്നു.പ്രതികൾക്ക്​ രക്ഷപ്പെടാനുള്ള അവസരം ഒരുക്കാനായി മനപൂർവം ഉണ്ടാക്കിയ ക്രമക്കേടാണെന്ന്​ വിലയിരുത്തിയാണ്​ എട്ട്​ പൊലീസുക​ാരെ സസ്​പെൻഡ്​ ചെയ്​തത്​. എന്നാൽ സസ്​പെൻഷനിലായവരുടെ പേരുകൾ പുറത്ത്​ വിടാൻ പൊലീസ്​ തയാറായിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 8 Pune policemen suspended for errors in ₹1.2 cr drugs seizure case
Next Story