Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജാതിമാറി വിവാഹം കഴിച്ചു വരെൻറ ബന്ധുക്കളായ എട്ടുപേരെ നഗ്നരാക്കി കെട്ടിയിട്ട് മർദിച്ചു
text_fieldsbookmark_border
ചെന്നൈ: ധർമപുരിക്കു സമീപം വ്യത്യസ്ത ജാതിയിൽപ്പെട്ടവർ തമ്മിലുള്ള പ്രണയ വിവാഹത് തെ തുടർന്ന് വരെൻറ കുടുംബത്തിൽപ്പെട്ട എട്ടുപേരെ നഗ്നരാക്കി മരത്തിൽ കെട്ടിയിട്ട ് വധുവിെൻറ ബന്ധുക്കൾ ക്രൂരമായി മർദിച്ചു. ഇതിെൻറ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണെങ്കിലും പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. മർദനത്തിന് ഇരയായവർ പരാതി നൽകാൻ തയാറായിട്ടില്ല. പ്രശ്നം വീണ്ടും വഷളായേക്കുമെന്ന ഭീതിയാണിതിന് കാരണം.
ധർമപുരി പെന്നാകരത്തെ ‘നവിതാർ’ സമുദായത്തിൽപ്പെട്ട പിക്കാംപട്ടി ഗ്രാമത്തിലെ വിവേകും ‘വണ്ണിയർ’ ജാതിയിൽപ്പെട്ട തലപ്പാലം വില്ലേജിലെ പ്രിയയുമാണ് ഒരു മാസം മുമ്പ് ഒളിച്ചോടി വിവാഹിതരായത്. പെൺകുട്ടിയെ കാണാനില്ലെന്നു പറഞ്ഞ് അധ്യയമാൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
വണ്ണിയരുടെ ഭാഗത്തുനിന്ന് ആക്രമണം ഭയന്ന് വിവേകിെൻറ കുടുംബം വിവിധയിടങ്ങളിൽ മാറിത്താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവരെ കണ്ടെത്തി ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നാണ് ശിക്ഷ നടപ്പാക്കിയത്. നവിതാർ, വണ്ണിയർ ജാതികൾ പിന്നാക്ക സമുദായങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുന്നതെങ്കിലും വണ്ണിയരാണ് മേഖലയിൽ കൂടുതലായി അധിവസിക്കുന്നത്.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story