എട്ട് മാവോവാദികളെ വെടിവെച്ചുകൊന്നു
text_fieldsഹൈദരാബാദ്: പൊലീസ് വെടിവെപ്പിൽ എട്ട് മാവോവാദി പ്രവർത്തകർ കൊല്ലപ്പെട്ടു. തെലങ്കാനയിൽ ഭദ്രാദ്രി കോതഗുണ്ടം ജില്ലയിലെ കാട്ടിലാണ് വ്യാഴാഴ്ച രാവിലെ 6.30ന് മുഖാമുഖം വെടിവെപ്പ് നടന്നത്. കഴിഞ്ഞ ജൂലൈ 24ന് കെ. രചന, ബി. നരസിംഹുലു എന്നിവരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച സി.പി.െഎ(എം.എൽ) ചന്ദ്രപ്പുള്ളറെഡ്ഢി ബാട്ട വിഭാഗത്തിലെ പ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
നേരേത്ത ജനശക്തി ഗ്രൂപ്പിലായിരുന്നു ഇവർ. മാവോവാദികൾ വെടിവെച്ചപ്പോൾ പൊലീസ് തിരിച്ച് വെടിെവക്കുകയായിരുന്നെത്ര. ആയുധങ്ങൾ പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. സി.പി.െഎ(എം.എൽ) ചന്ദ്രപ്പുള്ളറെഡ്ഢി വിഭാഗം നാലുജില്ലകളിൽ ശക്തിപ്രാപിച്ചുവരുകയാണ്.
