Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്ത് കോവിഡ് ബാധിതർ എട്ട് ലക്ഷം പിന്നിട്ടു; മരണം 22,000ലേറെ

text_fields
bookmark_border
രാജ്യത്ത് കോവിഡ് ബാധിതർ എട്ട് ലക്ഷം പിന്നിട്ടു; മരണം 22,000ലേറെ
cancel

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം വെള്ളിയാഴ്ച എട്ട് ലക്ഷം പിന്നിട്ടു. യു.എസിനും ബ്രസീലിനും ശേഷം ലോകത്ത് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്. വെള്ളിയാഴ്ച മാത്രം 23,000ലേറെ പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചത്തെ ഒൗദ്യോഗിക കണക്കുകൾ ലഭ്യമായിട്ടില്ല. 

ഏഴ് ലക്ഷത്തിൽ നിന്നും വെറും നാല് ദിവസമെടുത്താണ് രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം 25,000നും മുകളിലാണ് പ്രതിദിന രോഗബാധിതർ. 

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 22,000 പിന്നിട്ടു. വേൾഡോമീറ്റർ വെബ്സൈറ്റിലെ കണക്ക് പ്രകാരം 22,122 പേരാണ് മരിച്ചത്. 

5,13,503 പേർ രോഗമുക്തി നേടിയത് മാത്രമാണ് ഇന്ത്യക്ക് ആശ്വസിക്കാനുള്ള കാര്യം. 2,83,022 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 8 lakh covid cases in india -india news
Next Story