Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആന്ധ്രയിൽ ബസ്​...

ആന്ധ്രയിൽ ബസ്​ പുഴയിലേക്ക്​ മറിഞ്ഞ്​ എട്ടുമരണം

text_fields
bookmark_border
ആന്ധ്രയിൽ ബസ്​ പുഴയിലേക്ക്​ മറിഞ്ഞ്​ എട്ടുമരണം
cancel

വിജയവാഡ: ആന്ധ്രപ്രദേശിലെ വിജയവാഡക്ക്​ സമീപം ബസ്​ പുഴയിലേക്ക്​ മറിഞ്ഞ്​​ എട്ടുപേർ മരിച്ചു. 30 ഒാളം പേർക്ക്​ പരിക്കേറ്റു. ഭുവനേശ്വറിൽ നിന്നും ഹൈദരാബാദിലേക്ക് ​പോകുന്ന സ്വകാര്യ ബസാണ്​ ഇന്ന്​ പുലർച്ചെ 5.30ന്​ വിജയവാഡക്ക്​ സമീപം അപകടത്തിൽ പെട്ടത്​​. പരിക്കേറ്റവരെ നന്ദിഗമ സർക്കാർ ആശുപത്രിയിലേക്ക്​ മാറ്റി. 10 പേരു​ടെ നില ഗുരുതരമാണെന്ന്​ റിപ്പോർട്ടുകളുണ്ട്​.  

ഒഡിഷയിൽ നിന്ന്​ വരുന്ന ദീർഘദൂര ബസിൽ വിജയവാഡയിൽ നിന്നാണ്​ പുതിയ ഡ്രൈവർ കയറിയത്​. ഇതിനുപിറകെയാണ്​ അപകടമുണ്ടായത്​. മുല്ലപ്പാടു ഭാഗത്ത്​ പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ബസ്​ ഡിവൈഡർ തകർത്ത്​ നദിയി​ലേക്ക്​ മറിയുകയായിരുന്നു. രണ്ട്​ പാലങ്ങൾക്കിടയിലുള്ള വിടവിലേക്കാണ്​ ബസ് ​മറിഞ്ഞത്​. ഗ്യാസ്​ കട്ടറുകൾ ഉപയോഗിച്ച്​ ബസ്​ പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus accident
News Summary - 8 Dead, 30 Injured After Bus Plunges Into River In Andhra Pradesh
Next Story