Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുടിവെള്ള ടാങ്കിൽ...

കുടിവെള്ള ടാങ്കിൽ കുത്തിനിറച്ച് നോട്ടുകെട്ടുകൾ; ബിസിനസുകാരന്‍റെ വീട്ടിൽ നിന്ന് പിടിച്ചത് എട്ട് കോടി -Video

text_fields
bookmark_border
cash 9122
cancel

ഭോപ്പാൽ: മധ്യപ്രദേശിൽ ബിസിനസുകാരന്‍റെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കണക്കിൽപെടാത്ത എട്ട് കോടി രൂപ. വീടിന്‍റെ തറയിൽ മണ്ണിനടിയിൽ സ്ഥാപിച്ച കുടിവെള്ള ടാങ്കിൽ നിറച്ച നിലയിലായിരുന്നു നോട്ടുകെട്ടുകൾ. ഉദ്യോഗസ്ഥർ ഇവ എണ്ണിയെടുക്കുന്ന ദൃശ്യങ്ങൾ വൈറലായി.

ശങ്കർ റായ് എന്ന ബിസിനസുകാരന്‍റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. പണത്തിന് പുറമേ അഞ്ച് കോടി മൂല്യം വരുന്ന ആഭരണങ്ങളും പിടികൂടിയതായി അധികൃതർ പറഞ്ഞു. ഇയാളുമായി ബന്ധമുള്ള 10 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ജീവനക്കാരുടെ പേരിൽ ആരംഭിച്ച നിരവധി സ്ഥാപനങ്ങൾ ഇയാൾക്കുണ്ടെന്ന് അധികൃതർ കണ്ടെത്തി. ഇയാളുടെ കൂടുതൽ അനധികൃത സ്വത്തുക്കളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്.


കോൺഗ്രസുമായി ബന്ധമുള്ള ബിസിനസുകാരനാണ് ശങ്കർ റായ്. നേരത്തെ കോൺഗ്രസ് പിന്തുണയോടെ ഇയാൾ ദാമോ നഗർ പാലിക് അധ്യക്ഷ സ്ഥാനത്തെത്തിയിരുന്നു. എന്നാൽ, ഇയാളുടെ സഹോദരൻ കമൽ റായി ബി.ജെ.പിക്കൊപ്പമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cash seized
News Summary - 8 Crores Seized From Madhya Pradesh Trader's Home, 1 Crore Found In Water Tank
Next Story