മിസോറാമിൽ ക്വാറി ഇടിഞ്ഞ് എട്ട് ബിഹാർ സ്വദേശികൾ മരിച്ചു; നാലുപേർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു
text_fieldsഗുവാഹത്തി: മിസോറാമിൽ പാറ ക്വാറി ഇടിഞ്ഞ് ബിഹാർ സ്വദേശികളായ എട്ട് തൊഴിലാളികൾ മരിച്ചു. തിങ്കളാഴ്ചയാണ് ക്വാറി ഇടിഞ്ഞ് വീണത്. ഇന്ന് രാവിലെ എട്ടുപേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. നാലു തൊഴിലാളികൾ കൂടി ക്വാറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കരുതുന്നു. അവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
മരിച്ചവരുടെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടത്തുകയെന്ന് ദേശീയ ദുരന്ത പ്രതികരണ സേനാംഗങ്ങൾ അറിയിച്ചു.
മിസോറാമിലെ ക്വാറി ഇടിഞ്ഞ വീണ സമയം 12 ഓളം ബിഹാർ തൊഴിലാളികളായിരുന്നു ജോലിയിൽ ഉണ്ടായിരുന്നത്. നാഹ്തിയൽ ജില്ലയിലെ മൗദറിലുള്ള സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് തൊളിലാളികൾ. ഉച്ചഭക്ഷണ ശേഷം തിരികെ ജോലിക്ക് കയറിയ ഉടനെയായിരുന്നു അപകടം.
തൊഴിലാളികൾക്കൊപ്പം അഞ്ച് ഹിറ്റാച്ചി എസ്കവേറ്ററുകളും ഡ്രില്ലിങ് മെഷീനുകളും മണ്ണിനടിയിൽ പെട്ടു.
അപകടം നടന്നയുടൻ പ്രദേശവാസികളും സന്നദ്ധ സംഘടനകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. രണ്ടര വർഷമായി ക്വാറി പ്രവർത്തനം തുടങ്ങിയിട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

