Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅവസാനഘട്ട...

അവസാനഘട്ട വോ​ട്ടെടുപ്പിൽ​ 61 ശതമാനം​ പോളിങ്; ബംഗാളിലും പഞ്ചാബിലും അക്രമങ്ങൾ

text_fields
bookmark_border
election-23
cancel

ന്യൂഡൽഹി: ലോക്​സഭ തെരഞ്ഞെടുപ്പി​​െൻറ അവസാനഘട്ട വോ​ട്ടെടുപ്പ്​ നടന്ന ഞായറാഴ്​ച രേഖപ്പെടുത്തിയത്​ 61 ശതമാനം ​ പോളിങ്​. 59 മണ്ഡലങ്ങളിലായിരുന്നു വോ​ട്ടെടുപ്പ്​. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ 918 സ്​ഥാനാർഥികളാണ്​ ഏഴാം ഘട്ടത്തിൽ ജനവിധി തേടിയത്​. ചിലയിടങ്ങളിൽ വോട്ടുയന്ത്രങ്ങൾ പണിമുടക്കി. മധ്യപ്രദേശിലെ ചില ബൂത്തുകളിൽ ബഹിഷ ്​കരണവും നടന്നു. പഞ്ചാബിലും ഉത്തർപ്രദേശിലും 13 വീതം സീറ്റുകളിലും പശ്ചിമ ബംഗാളിൽ ഒമ്പതിടങ്ങളിലും ബിഹാർ, മധ്യപ്ര ദേശ്​ എന്നിവിടങ്ങളിൽ എട്ടു സീറ്റുകളിലും ഹിമാചലിൽ നാലിടങ്ങളിലും ഝാർഖണ്ഡിൽ മൂന്നിടങ്ങളിലും ചണ്ഡിഗഢിലുമാണ്​ വ ോ​ട്ടെടുപ്പ്​ നടന്നത്​.

യു.പിയിൽ 55.52 ശതമാനമാണ്​ പോളിങ്​. മോദിയുടെ മണ്ഡലമായ വാരാണസിയിൽ 53.58 ശതമാനമാണ്​ പോ ളിങ്​. ചന്ദൗലി ലോക്​സഭ മണ്ഡലത്തിൽ ബി.ജെ.പി-സമാജ്​വാദി പാർട്ടി പ്രവർത്തകർ ഏറ്റുമുട്ടി. ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ മഹേന്ദ്ര നാഥ്​ പാണ്ഡെ വീണ്ടും ജനവിധി തേടുന്ന മണ്ഡലമാണിത്​. ഇവിടത്തെ താര ജീവൻപുർ ഗ്രാമത്തിലെ ദലിതുകൾ വോട്ട്​ ചെയ്യുന്നതിനുമു​േമ്പ അവരുടെ വിരലിൽ മഷി പുരട്ടിയതായാണ്​ ആരോപണം. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്​.

പശ്ചിമ ബംഗാളിൽ 73.40 ശതമാനമാണ്​ പോളിങ്​. ഇവിടെ പലയിടത്തും സംഘർഷമുണ്ടായി. വോ​ട്ടെടുപ്പിനിടെ നാടൻബോംബേറുണ്ടായതായി ബി.ജെ.പിയുടെ വടക്കൻ കൊൽക്കത്ത സ്​ഥാനാർഥി രാഹുൽ സിൻഹ ആരോപിച്ചു. എന്നാൽ, ഇത്​ പടക്കമായിരുന്നെന്നാണ്​ പൊലീസ്​ നിലപാട്​. താൻ പോളിങ്​ ബൂത്തുകളിൽ കയറുന്നത്​ തടഞ്ഞതായി ദക്ഷിണ കൊൽക്കത്ത തൃണമൂൽ സ്​ഥാനാർഥി മാല റോയ്​ ആരോപിച്ചു. കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലുമാണ്​ സംഘർഷങ്ങളുണ്ടായത്​. ബൂത്തിന്​ പുറത്ത്​ കേന്ദ്രസേന ബി.ജെ.പി ആജ്​ഞാനുവർത്തികളായി വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന്​ തൃണമൂൽ ആരോപിച്ചു. ഡയമണ്ട്​ ഹാർബർ മണ്ഡലത്തിലെ ബി.ജെ.പി സ്​ഥാനാർഥി നീലാഞ്​ജൻ റോയ്​ ത​​െൻറ കാറി​നുനേരെ ആക്രമണം നടന്നതായി ആരോപിച്ചു. ജാദവ്​പുർ മണ്ഡലത്തിലെ ബി.ജെ.പി സ്​ഥാനാർഥി അനുപം ഹസ്​റയും സമാന ആരോപണം ഉന്നയിച്ചു.

പഞ്ചാബിൽ 59 ശതമാനമാണ്​ പോളിങ്​. ചണ്ഡിഗഢിൽ 63.57 ശതമാനം വോട്ട്​ രേഖപ്പെടുത്തി. വോട്ടുയന്ത്രങ്ങൾ പണിമുടക്കിയ കേന്ദ്രങ്ങളിൽ പുതിയ യന്ത്രങ്ങൾ എത്തിച്ചു. ഭട്ടിൻഡ, ഗുർദാസ്​പുർ എന്നിവിടങ്ങളിലെ ചില കേന്ദ്രങ്ങളിൽ കോൺഗ്രസും അകാലി-ബി.ജെ.പി പ്രവർത്തകരും ഏറ്റുമുട്ടി. ഹിമാചലിൽ ​ൈവകീട്ട്​ അഞ്ചുമണി വരെ, 66.70 ശതമാനം പോളിങ്​ നടന്നു. മധ്യപ്രദേശിൽ 69.36ഉം ബിഹാറിൽ 53.36 ശതമാനവും ഝാർഖണ്ഡിൽ 70.97 ശതമാനവും പോളിങ്​ രേഖപ്പെടുത്തി. 38 ദിവസങ്ങൾക്കിടയിലാണ്​ ​തെരഞ്ഞെടുപ്പ്​ പ്രക്രിയ പൂർത്തിയായത്​. കഴിഞ്ഞ ആറു ഘട്ടങ്ങളിലെ ശരാശരി പോളിങ്​ ശതമാനം 66.88 ആണ്​. 23നാണ്​ ഫലപ്രഖ്യാപനം.


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോളിങ്​ സ്റ്റേഷനിൽ റെക്കോർഡ്​ പോളിങ്​; 53 ശതമാനം
ഷിംല: സമുദ്രനിരപ്പിൽനിന്നും 15,256 അടി മുകളിൽ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പോളിങ്​ സ്​റ്റേഷനിൽ റെക്കോഡ്​ പോളിങ്​. ഹിമാചൽപ്രദേശിലെ താഷിഗാങ്ങിലാണ്​ ഈ ബൂത്ത്​. 53 ശതമാനമാണ്​ വോട്ടുനില. ഗോത്രവർഗ മേഖലയിലെ ലഹൗൽ, സ്​പിതി ജില്ലകളിലായി മൊത്തം 49 വോട്ടർമാർ ആണ്​ ഉള്ളത്​. മൈനസ്​ ഡിഗ്രി തണുപ്പിൽ രാവിലെ ഏഴു മണിക്കുതന്നെ പോളിങ്​ ആരംഭിച്ചു. ഒമ്പതു മണിയോടെ തന്നെ 53 ശതമാനംപേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. തണുപ്പിനെ തടുക്കാനുള്ള പരമ്പരാഗത കട്ടിയുടുപ്പുകളണിഞ്ഞാണ്​​ വോട്ടർമാർ എത്തിയത്​.

മധ്യപ്രദേശിലെ ആറ്​ ബൂത്തുകളിൽ വോട്ട്​ ബഹിഷ്​കരണം
ഭോപാൽ: മധ്യപ്രദേശിലെ ആറ്​ ബൂത്തുകളിൽ പോളിങ്​ ബഹിഷ്​കരിച്ച്​ വോട്ടർമാർ. പ്രാദേശിക പ്രശ്​നങ്ങളിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്​കരണം. ജനാധിപത്യ അവകാശം വിനിയോഗിക്കുന്നതിന്​ തെര​െഞ്ഞടുപ്പ്​ ഉദ്യോഗസ്​ഥർ ജനങ്ങളുമായി ചർച്ച നടത്തിയെങ്കിലും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ വോട്ടുചെയ്യാൻ കൂട്ടാക്കിയില്ലെന്ന്​ ചീഫ്​ ഇലക്​ടറൽ ഒാഫിസർ വി.എൽ. കാന്തറാവു പറഞ്ഞു. ദേവാസ്​ മണ്ഡലത്തിലെ ഒരു ബൂത്തിലും മന്ദ്​സൗർ മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലുമാണ്​ ബഹിഷ്​കരണം നടന്നത്​. എന്നാൽ, മറ്റു ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsloksabha election 20197th phace voting
News Summary - 7th phace polling Begins-India news
Next Story