'അദ്ദേഹത്തെ രാജ്യത്തിന് ആവശ്യമുണ്ട്'; മുഴുവൻ സ്വത്തും രാഹുൽ ഗാന്ധിക്ക് എഴുതിനൽകി 78കാരി
text_fieldsഉത്തരാഖണ്ഡ് കോൺഗ്രസ് മുൻ പ്രസിഡന്‍റ് പ്രീതം സിങ്ങിന്‍റെ വീട്ടിലെത്തി പുഷ്പ വിൽപത്രം കൈമാറുന്നു
ഡെറാഡൂൺ: തന്‍റെ സ്വത്ത് മുഴുവൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എഴുതിനൽകി ഉത്തരാഖണ്ഡിൽ നിന്നുള്ള 78കാരി പുഷ്പ മുൻജിയാൽ. 50 ലക്ഷം മൂല്യം വരുന്ന വസ്തുക്കളും 14.5 പവൻ സ്വർണവുമാണ് രാഹുൽ ഗാന്ധിയുടെ പേരിൽ എഴുതിനൽകിയത്. ഇതുസംബന്ധിച്ച് പുഷ്പ ഡെറാഡൂൺ കോടതിയിൽ വിൽപത്രം സമർപ്പിച്ചിരിക്കുകയാണ്.
രാഹുൽ ഗാന്ധിയെ രാജ്യത്തിന് ആവശ്യമുണ്ടെന്നാണ് സ്വത്ത് എഴുതിവെച്ചുകൊണ്ട് പുഷ്പ വ്യക്തമാക്കിയത്. രാഹുലിനെയും അദ്ദേഹത്തിന്‍റെ ആശയങ്ങളേയും രാജ്യത്തിന് ആവശ്യമുണ്ട്. രാഹുൽ ഗാന്ധിയെ കുറിച്ച് അത്രയും പ്രതീക്ഷയുള്ളതിനാലാണ് സ്വത്തുക്കൾ അദ്ദേഹത്തിന് എഴുതിവെക്കുന്നത് -പുഷ്പ പറഞ്ഞു.
ഉത്തരാഖണ്ഡ് കോൺഗ്രസ് മുൻ പ്രസിഡന്‍റ് പ്രീതം സിങ്ങിന്‍റെ വീട്ടിലെത്തി പുഷ്പ വിൽപത്രം കൈമാറിയതായി കോൺഗ്രസ് മെട്രോപൊളിറ്റൻ പ്രസിഡന്‍റ് ലാൽചന്ദ് ശർമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

