രാജ്യത്ത് 78 ശതമാനം തൊഴിലാളികളും ജോലിയേക്കാൾ കുടുംബത്തിന് മുൻഗണന നൽകുന്നു -റിപ്പോർട്ട്
text_fieldsമുംബൈ: ഇന്ത്യയിലെ 78 ശതമാനം ഇന്ത്യൻ തൊഴിലാളികളും കുടുംബത്തിന് പ്രാധാന്യം നൽകുന്നതായി റിപ്പോർട്ട്. കുടുംബത്തിന് മുൻഗണന നൽകാനാണ് തൊഴിലാളികൾ താൽപര്യപ്പെടുന്നതെന്ന് ഗ്ലോബൽ ജോബ് സൈറ്റ് ഇൻഡീഡിന്‍റെ'ഫ്യൂച്ചർ കരിയർ റെസല്യൂഷൻ' റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
റിപ്പോർട്ട് അനുസരിച്ച്, 2025ൽ ഇന്ത്യൻ തൊഴിലാളികളിൽ ഏകദേശം അഞ്ചിൽ നാല് പേരും (78 ശതമാനം) കരിയർ പുരോഗതിയെക്കാൾ കുടുംബത്തിനൊപ്പം സമയം ചെലവിടാനാണ് ആഗ്രഹിക്കുന്നത്. ഉയർന്ന ശമ്പളമുള്ള ജോലിയോടൊപ്പം തന്നെ മാനസിക ആരോഗ്യത്തിനും വ്യക്തിഗത താൽപര്യങ്ങൾക്കും അവർ പ്രാധാന്യം നൽകുന്നു.
2024 ഡിസംബറിനും 2025 ജനുവരിക്കും ഇടയിൽ ഇൻഡീഡിനെ പ്രതിനിധീകരിച്ച് പ്രെഡിക്റ്റീവ് അനലിറ്റിക്‌സ് സിസ്റ്റം വാലുവോക്‌സ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. സിംഗപ്പൂർ, ഇന്ത്യ, ജപ്പാൻ,ആസ്‌ട്രേലിയ എന്നിവിടങ്ങളിലെ 6,126 ജീവനക്കാരും തൊഴിലന്വേഷകരും ഇന്ത്യയിൽ നിന്നുള്ള 2,507 പേരും പ്രതികരിച്ചു.
ഇന്ത്യൻ തൊഴിൽ വിപണിയിൽ തൊഴിലാളികൾ നിരവധി പ്രതീക്ഷകൾ പുലർത്തുന്നതായി റിപ്പോർട്ടിൽ കണ്ടെത്തി. പ്രതികരിച്ചവരിൽ പകുതിയിലേറെയും (55 ശതമാനം) വളർന്നുവരുന്ന മേഖലകളിലെയും വ്യവസായങ്ങളിലെയും അവസരങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. അതോടൊപ്പം പ്രതിദിനം വികസിച്ചുകൊണ്ടിരിക്കുന്ന എ.ഐ പോലെയുള്ള നൂതന സാങ്കേതിക വിദ്യയിലും സാധ്യതകൾ കാണുന്നു.
59 ശതമാനത്തിലധികം ജീവനക്കാരും നിയമന രീതികളിൽ മാറ്റം കാണുമെന്ന് പ്രതീക്ഷിക്കുന്നു.
പരമ്പരാഗത ബിരുദാധിഷ്ഠിത യോഗ്യതകളേക്കാൾ നൈപുണ്യ അധിഷ്‌ഠിത റിക്രൂട്ട്‌മെന്‍റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് തൊഴിലാളികൾ പ്രതീക്ഷിക്കുന്നു. എ.ഐ ടെക്‌നോളജി പോലുള്ളവ തൊഴിൽ അവസരങ്ങൾക്കുള്ള വർധിച്ചുവരുന്ന ആവശ്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

