Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ രണ്ടു...

ബംഗാളിൽ രണ്ടു ജില്ലകളിൽ നിന്ന്​ 78 ബോംബുകൾ കണ്ടെത്തി; എട്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
bomb
cancel

ദുർഗാപുർ: തൃണമൂൽ കോൺഗ്രസ്​- ബി.ജെ.പി സംഘർഷം തുടരുന്ന പശ്ചിമബംഗാളി​െല നോർത്ത്​ പർഗാന, പശ്ചിമ​ ബർദ്ധമാൻ ജില്ല കളിൽ നടത്തിയ റെയ്​ഡുകളിൽ 78 ബോംബുകൾ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട്​ എട്ടുപേരെ പൊലീസ്​ അറസ്​റ്റു ചെയ്​തു.

നോർത്ത്​ പർഗാനയിലെ ഭട്ട്​പര മേഖലയിൽ നിന്ന്​​ 60 ബോംബുകളാണ്​ കണ്ടെടുത്തത്​. ഇവിടെ നിന്ന്​ എട്ടുപേരെ ​അറസ്​റ ്റു ചെയ്​തതായും പൊലീസ്​ കമീഷണർ മനോജ്​ കുമാർ അറിയിച്ചു.

പശ്ചിമ ബർദ്ധമാൻ ജില്ലയിലെ ദുർഗാപുർ നഗരത്തിനടുത്തുള്ള കന്ദേശ്വറിൽ നിന്ന്​ 18 ബോംബുകളും പിടിച്ചെടുത്തിട്ടുണ്ട്​. ഇത്​ ബോംബ്​ സ്​ക്വാഡ്​ എത്തി ജനവാസ​മില്ലാത്ത പ്രദേശത്തേക്ക്​ മാറ്റി നിർവീര്യമാക്കി. കന്ദേശ്വരിൽ നിന്നും ആരെയും അറസ്​റ്റ്​ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ബോംബ്​ നിർമിച്ചവരെയും അതുമായി ബന്ധമുള്ളവരെയും പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി പൊലീസ്​ കമീഷണർ അറിയിച്ചു.

തൃണമൂൽ കോൺഗ്രസ്​ - ബി.ജെ.പി സംഘർഷം നിലനിൽക്കുന്ന നോർത്ത്​ പർഗാനയിൽ വ്യാഴാഴ്​ചയ​ുണ്ടായ ബോംബ്​ സ്​ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. ഈ പ്രദേശത്ത്​ നിരോധനാജ്ഞന പുറപ്പെടുവിച്ചിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestwest bengalindia newsbombsNorth Pargana
News Summary - 78 bombs seized in two districts in West Bengal, 8 arrested- India news
Next Story