യുവ എഴുത്തുകാരിയെ ബലാത്സംഗം ചെയ്ത് 75കാരനായ വ്യവസായി; പരാതിപ്പെട്ടാൽ കൊല്ലുമെന്ന് 'ഡി-കമ്പനി'യുടെ ഭീഷണി
text_fieldsമുംബൈ: 35കാരിയായ എഴുത്തുകാരിയെ മുംബൈ ജുഹുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് 75കാരനായ വ്യവസായി ബലാത്സംഗം ചെയ്തതായി പരാതി. പൊലീസിൽ പരാതിപ്പെട്ടാൽ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനി കൊല്ലുമെന്ന് വ്യവസായി യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെ ഡി-കമ്പനിയുടേതെന്ന പേരിൽ യുവതിക്ക് ഭീഷണി ഫോൺകാൾ വരികയും ചെയ്തു.
മുംബൈ അംബോലി പൊലീസിലാണ് യുവതി പരാതി നൽകിയത്. ഇവരിൽ നിന്ന് വ്യവസായി രണ്ട് കോടി രൂപ കടമായി വാങ്ങിയിരുന്നു. ഇത് തിരികെ നൽകിയില്ല. ഇതുമായി ബന്ധപ്പെട്ടാണ് പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് വ്യവസായി തന്നെ ബലാത്സംഗം ചെയ്തതെന്ന് പരാതിയിൽ പറയുന്നു.
പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിക്ക് ഡി-കമ്പനിയുടെ പേരിൽ കാൾ വന്നത്. വ്യവസായിയും ഇതേകാര്യം പറഞ്ഞ് ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

