ആന്ധ്രയിൽ ആറുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 75 കാരൻ അറസ്റ്റിൽ
text_fieldsവിസിയനഗരം (ആന്ധ്രപ്രദേശ്): ആറുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 75 കാരൻ ആന്ധ്രപ്രദേശിൽ അറസ്റ്റിലായി. വിസിയനഗരത്തിലെ രംഗരായപുരം ഗ്രാമത്തിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. വ്യാഴാഴ്ച അറസ്റ്റിലായ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. മിഠായി കാണിച്ച് പ്രലോഭിപ്പിച്ച് പെൺകുട്ടിയെ തൻെറ കുടിലിലെത്തിച്ച് പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ലക്കവരപ്പു കോട്ട സബ് ഇൻസ്പെക്ടർ പ്രയോഗ മൂർത്തി പറഞ്ഞു.
പ്രതി കുട്ടിയുമായി കുടിലിലേക്ക് പോകുന്നത് ശ്രദ്ധയിൽപെട്ട സമീപവാസിയായ ആൺകുട്ടി അവൻെറ അമ്മയെ വിവരമറിയിച്ചു. അവർ ഉടൻ തന്നെ ഇരയായ പെൺകുട്ടിയുടെ ബന്ധുക്കളെയും അയൽവാസികളെയും വിളിച്ചുകൂട്ടി രക്ഷപെടുത്തുകയായിരുന്നു. വയോധികനെ മർദ്ദിച്ചവശനാക്കിയ ശേഷമാണ് അവർ പൊലീസിനെ വിവരമറിയിച്ചത്. വൈദ്യപരിശോധനക്ക് വിധേയമാക്കിയ പെൺകുട്ടി വ്യാഴാഴ്ച രാവിലെ ആശുപത്രി വിട്ടതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
