Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ന് 74ാം സ്വാതന്ത്ര്യദിനം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യം ഇന്ന് 74ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തി. രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തുകയും സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അതിഥികളുടെ എണ്ണം കുറച്ചിട്ടുണ്ട്. കോവിഡിനോടനുബന്ധിച്ച് മുൻകരുതലുകൾ സ്വീകരിച്ചാണ് ഇത്തവണ സ്വാതന്ത്ര്യ ദിനാഷോഷങ്ങൾ. ചെങ്കോട്ടയിൽ അകലം പാലിച്ചാണ് ഇരിപ്പിടങ്ങൾ സജ്ജീകരിച്ചത്.
പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങൾക്ക്സ്വതന്ത്ര്യദിനാശംസകൾ നേർന്നു. ജനങ്ങൾക്ക് സൗഖ്യം നേരുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

