പാഠപുസ്തക വെട്ടിനിരത്തൽ അനുകൂലിച്ച് ജെ.എൻ.യു വി.സിയടക്കം 73 പേർ
text_fieldsന്യൂഡൽഹി: അധ്യായങ്ങൾ വെട്ടിയും തിരുത്തിയും വികലമാക്കിയ പാഠപുസ്തകങ്ങളിൽ തങ്ങളുടെ പേരുകൾ വെക്കരുതെന്ന് പരിഷ്കരണ സമിതിയിലെ ഒരുകൂട്ടം അക്കാദമിക വിദഗ്ധർ ആവശ്യപ്പെട്ടതിനു പിന്നാലെ, എൻ.സി.ഇ.ആർ.ടിയെ പിന്തുണച്ച് വൈസ് ചാൻസലർമാർ അടക്കമുള്ള സംഘ്പരിവാർ അനുകൂലികൾ രംഗത്ത്. ജെ.എൻ.യു ഉൾപ്പെടെ കേന്ദ്ര സർവകലാശാലകളിൽനിന്നുള്ള 12 വൈസ് ചാൻസലർമാർ അടക്കം 73 പേരാണ് എൻ.സി.ഇ.ആർ.ടിയെ പിന്തുണച്ച് പ്രസ്താവന ഇറക്കിയത്. അക്കാദമിക രംഗത്തുള്ളവർ എൻ.സി.ഇ.ആർ.ടിക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് ഇവർ ഒപ്പിട്ട് ഇറക്കിയ പ്രസ്താവനയിൽ ആരോപിക്കുന്നു.
രാഷ്ട്രീയ അജണ്ടക്കായി തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച്, പുതിയ ‘ദേശീയ വിദ്യാഭ്യാസ നയം 2020’ നടപ്പാക്കുന്നത് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും ഇവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

