Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഴക്കെടുതിയിൽ...

മഴക്കെടുതിയിൽ രണ്ടുമാസത്തിനിടെ കർണാടകയിൽ മരണപ്പെട്ടത് 73ൽ പരം ആളുകൾ

text_fields
bookmark_border
മഴക്കെടുതിയിൽ രണ്ടുമാസത്തിനിടെ കർണാടകയിൽ മരണപ്പെട്ടത് 73ൽ പരം ആളുകൾ
cancel

ബംഗളൂരു: മഴക്കെടുതിയിൽ രണ്ടുമാസത്തിനിടെ കർണാടകയിൽ മരണപ്പെട്ടത് 73ൽ പരം ആളുകൾ. ജൂൺ ഒന്നിനും ആഗസ്റ്റ് ഏഴിനും ഇടക്ക് 15 പേരാണ് മിന്നലേറ്റ് മരിച്ചത് . മരം വീണ് അഞ്ച് പേരും വീട് തകർന്ന് 19 പേരും വെള്ളപ്പൊക്കത്തിൽ 24 പേരും ഉരുൾപൊട്ടലിൽ ഒമ്പത് പേരും വൈദ്യുതാഘാതത്തിൽ ഒരാളും മരിച്ചതായാണ് റിപ്പോർട്ട്.

75 ദുരിതാശ്വാസ ക്യാമ്പുകളിലായി 75,000 ആളുകളെ മാറ്റിപാർപ്പിച്ചിരിക്കുകയാണ്. 8,197 ആളുകളെ രക്ഷപെടുത്തി. കനത്ത മഴയിൽ 21,727 പേർ ദുരിതത്തിലായിരുന്നു. 666 വീടുകൾ പൂർണമായും 17,750 വീടുകൾ ഭാഗികമായും തകർന്നു. 1,29,087 ഹെക്ടർ കൃഷി ഭൂമിയും 7,942 ഹെക്ടർ പൂക്കൃഷിയും വെള്ളത്തിലായി.

11,768 കിലോമീറ്റർ റോഡ്, 1,152 പാലങ്ങൾ, 122 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, 2,249 അംഗൻവാടികൾ, 95 ജലസേചന തടാകങ്ങൾ എന്നിവയും മഴയിൽ തകർന്നിരുന്നു.

പൂർണമായി വീട് നഷ്ടപ്പെട്ടവർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. വീടുകൾക്ക് സാരമായോ ഭാഗികമായോ കേടുപാടുകൾ സംഭവിച്ചവർക്ക് യഥാക്രമം 3 ലക്ഷം രൂപയും 50,000 രൂപയും നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnatakaflood
News Summary - 73 dead in 2 months after heavy rain, floods, lightning hit Karnataka; alert in Maharashtra
Next Story