Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനവി​ശ്വാസം: മോദി...

ജനവി​ശ്വാസം: മോദി സർക്കാറിന് ലോകത്ത് മൂന്നാം സ്ഥാനം 

text_fields
bookmark_border
ജനവി​ശ്വാസം: മോദി സർക്കാറിന് ലോകത്ത് മൂന്നാം സ്ഥാനം 
cancel

ന്യൂഡൽഹി: ജനവി​ശ്വാസ കാര്യത്തിൽ നരേന്ദ്ര മോദി സർക്കാറിന് ലോകത്ത് മൂന്നാം സ്ഥാനം​. 73 ശതമാനം ഇന്ത്യക്കാർക്ക് മോദി സർക്കാറിൽ വിശ്വാസമുണ്ടെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഫ്രാൻസ്​ ആസ്​ഥാനമായി പ്രവർത്തിക്കുന്ന ഒാർഗനൈസേഷൻ ഒാഫ്​ ഇകണോമിക്​ കോ ഒാപറേഷൻ ആൻഡ്​ ​െഡവലപ്​മ​​െൻറ്​ (ഒ.ഇ.സി.ഡി) തയാറാക്കിയ റിപ്പോർട്ട് അനുസരിച്ചാണിത്. 

സർക്കാറിന്‍റെ വി​ശ്വാസ്യത, സ്​ഥിരത, പൗരന്മാരുടെ സുരക്ഷ, പൊതുസേവനം എന്നിവ വിലയിരുത്തിയാണ്​ റിപ്പോർട്ട്​ തയാറാക്കിയിരിക്കുന്നത്​. 80 ശതമാനം പിന്തുണയുള്ള സ്വിറ്റ്സർലൻഡ് സർക്കാർ ഒന്നാം സ്ഥാനവും 79 ശതമാനമുള്ള ഇന്തോനേഷ്യ സർക്കാർ രണ്ടാം സ്ഥാനവും നേടി. അമേരിക്കയിലെ ട്രംപ് സർക്കാറിന് 30 ശതമാനം ജനപിന്തുണയാണുള്ളത്. 

ബ്രിട്ടനിലെ തെരേസ മേയ് സർക്കാറിന് 40 ശതമാനം പിന്തുണ ലഭിച്ചു. 41 രാജ്യങ്ങളാണ് സർവേയിൽ ഉൾപ്പെട്ടത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiGovernmentmalayalam newsIndia News
News Summary - 73 per cent Indians trust the Narendra Modi government: Report india news
Next Story