Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബിൽ 72 കാരൻ...

പഞ്ചാബിൽ 72 കാരൻ കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
covid
cancel

​ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്-​ 19 രോ​ഗം ബാ​ധി​ച്ച്​ ഇ​ന്ത്യ​യി​ൽ ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. ജ​ർ​മ​നി​യി​ൽ​നി​ന്ന്​ ഇ ​റ്റ​ലി വ​ഴി എ​ത്തി​യ 72കാ​ര​നാ​യ പ​ഞ്ചാ​ബ്​ സ്വ​ദേ​ശി ബു​ധ​നാ​ഴ്​​ച​യാ​ണ്​ മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്​ പ്ര​മേ​ഹ​വും ര​ക്​​ത​സ​മ്മ​ർ​ദ​വു​മു​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ രാ​ജ്യ​ത്ത്​ മ​ര​ണം നാ​ലാ​യി.

ഡ​ൽ​ഹി, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്​​ട്ര​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ നേ​ര​ത്തേ മൂ​ന്നു​പേ​ർ​ മ​രി​ച്ച​ത്. രാ​ജ്യ​ത്ത്​ രോ​ഗം ബാ​ധി​ച്ച​വ​ർ 173 ആ​യി. വ്യാ​ഴാ​ഴ്​​ച 20 പേ​ർ​ക്കു​കൂ​ടി​യാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ഛത്തി​സ്​​ഗ​ഢി​ലും ച​ണ്ഡീ​ഗ​ഢി​ലും ആ​ദ്യ​മാ​യി രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു.

ജപ്പാനിലെ 16 പേർ ഇന്ത്യയിലേക്ക്​ മടങ്ങി
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ -19 ബാ​ധി​ച്ച്​ ജ​പ്പാ​നി​ലെ ആ​ഡം​ബ​ര ക​പ്പ​ലി​ൽ കു​ടു​ങ്ങി​യ 16 പേ​ർ​ക്ക്​ രോ​ഗം ഭേ​ദ​മാ​യ​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ രാ​ജ്യ​സ​ഭ​യെ അ​റി​യി​ച്ചു.ഇ​വ​ർ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി.​ രോ​ഗി​ക​ൾ​ക്ക്​ ക​പ്പ​ലി​ൽ​ത​ന്നെ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ​താ​യി വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ രാ​ജ്യ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. ഈ ​ക​പ്പ​ലി​ൽ 138 ഇ​ന്ത്യ​ക്കാ​രാ​ണു​ള്ള​ത്. ഇ​വ​രി​ൽ 119 പേ​രെ​യാ​ണ്​ പ്ര​ത്യേ​ക എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ച്ച​ത്.

ഡൽഹിയിൽ കർശന നിയന്ത്രണം
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ ത​ട​യു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ഡ​ൽ​ഹി​യി​ൽ അ​ഞ്ചി​ല​ധി​കം പേ​ർ ഒ​രു​മി​ച്ചു കൂ​ട​രു​തെ​ന്ന്​ ഡ​ൽ​ഹി പൊ​ലീ​സ്​ ഉ​ത്ത​ര​വ്. ഇ​തു​ൾ​പ്പെ​ടെ​ നിരവധി നി​ർ​​ദേ​ശ​ങ്ങ​ളാ​ണ്​ പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ പു​റ​ത്തി​റ​ക്കി​യ​ത്.
നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ ശി​ക്ഷാ​ർ​ഹ​രാ​ണ്. ഈ ​മാ​സം 18 മു​ത​ൽ 31 വ​രെ​യാ​ണ്​ ഉ​ത്ത​ര​വ്​ പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punjabindia newsCoronavirus#Covid19
News Summary - 72-year-old Punjab man who passed away tests positive for coronavirus - India news
Next Story