Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുംബൈ ജയിലിൽ 72 തടവുകാർക്കും ഏഴ് ഉദ്യോഗസ്ഥർക്കും കോവിഡ്

text_fields
bookmark_border
മുംബൈ ജയിലിൽ 72 തടവുകാർക്കും ഏഴ് ഉദ്യോഗസ്ഥർക്കും കോവിഡ്
cancel

മുംബൈ: മുംബൈ അർതർ റോഡിലെ ജയിലിൽ 72 തടവുകാർക്കും ഏഴ് ജയിൽ ഉദ്യോഗസ്ഥർക്കും കോവിഡ് 19 സ്ഥിരീകരിച്ചു. തടവുകാരെ വെള്ളിയാഴ്ച രാവിലെ ജി.ടി ഹോസ്പിറ്റലിലേക്കും സ​െൻറ് ജോർജ് ഹോസ്പിറ്റലിലേക്കും മാറ്റും.

ജയിൽ ഉദ്യോഗസ്ഥരെയും വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കും. ധാരാവിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 50 കോവിഡ് 19 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിലെ മൊത്തം രോഗികളുടെ എണ്ണം 783 ആയി.

ഇതുവരെ 21 പേർക്കാണ് ഇവിടെ ജീവൻ നഷ്ടമായത്. അതേസമയം, മദ്യവിൽപ്പന കേന്ദ്രങ്ങൾക്ക് ലോക്ഡൗൺ ഇളവ് നൽകിയതിനെ തുടർന്ന് മേയ് നാല് മുതൽ ഇതുവരെ മുംബൈയിൽ 48.14 കോടിയുടെ മദ്യം വിറ്റതായി എക്സൈസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 72 Prisoners Test Positive For Coronavirus In Mumbai's Arthur Road Jail-india news
Next Story